ഇന്ത്യ സന്ദർശിക്കാനെത്തിയ 21 വയസുകാരനായ ഒരു ആഫ്രിക്കൻ സോളോ ട്രാവലറുടെ ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. വാരണാസിയിലെ ഗംഗാ ആരതിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും അധിനിവേശ ചരിത്രത്തെയും കുറിച്ച് യുവാവ് നടത്തിയ നിരീക്ഷണങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്.
ഒരു കാലത്ത് ലോകത്തിന്റെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) കാൽഭാഗവും കൈകാര്യം ചെയ്തിരുന്ന ഇന്ത്യയെ ബ്രിട്ടീഷുകാർ കൊള്ളയടിച്ചെങ്കിലും, ഇവിടുത്തെ ജനങ്ങളുടെ ആത്മവീര്യത്തെ തകർക്കാൻ അവർക്കായില്ലെന്ന് യുവാവ് ഓർമ്മിപ്പിക്കുന്നു.
ദാരിദ്ര്യത്തിന്റെ നിഴലിലും ക്ഷേത്രങ്ങൾക്കുള്ളിൽ പ്രകാശിക്കുന്ന പ്രതാപവും, ഇന്ത്യയിലെ കനത്ത തിരക്കുകൾക്കിടയിലും അനുഭവപ്പെടുന്ന അത്ഭുതകരമായ മാനസിക ഏകാഗ്രതയും തന്നെ ഏറെ സ്വാധീനിച്ചതായി അദ്ദേഹം കുറിച്ചു.
ഇവിടുത്തെ ആചാരങ്ങളിലെ ആത്മാർഥത തന്നെ വികാരാധീനനാക്കിയെന്നും, ഭാവനയിൽ വിരിഞ്ഞ ഒരു മാന്ത്രിക ലോകം പോലെയാണ് ഇന്ത്യയുടെ വാസ്തുവിദ്യയും തെരുവുകളും തോന്നിച്ചതെന്നും യാത്രികൻ വ്യക്തമാക്കുന്നു.
സമ്മിശ്ര പ്രതികരണങ്ങളുമായി ഇന്ത്യയെ നെഞ്ചേറ്റിയ ഈ വിദേശ യുവാവിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags : SoloTraveler VaranasiGhats GangaAarti IncredibleIndia IndiaTravel