x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

“അമ്മേ, ഞാൻ പാസായി”: വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ സാക്ഷി നേടിയത് കേവലം മാർക്കല്ല, ജീവിതം തന്നെ


Published: April 18, 2026 03:31 PM IST | Updated: April 18, 2026 03:31 PM IST

ഡൽഹിയിലെ ഒരു പെൺകുട്ടി തന്‍റെ 10 ാം ക്ലാസ് പരീക്ഷാ വിജയം ആഘോഷിച്ച രീതിയും, അതിന് പിന്നിലെ ഹൃദയസ്പർശിയായ പോരാട്ടവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.

പരീക്ഷാഫലം അറിഞ്ഞ ഉടൻ തന്നെ അമ്മയെ വിളിച്ച് സാക്ഷി എന്ന ഈ പെൺകുട്ടി താൻ വിജയിച്ചു എന്ന വാർത്ത പങ്കുവെച്ചപ്പോൾ അവളുടെ ശബ്ദത്തിൽ നിറഞ്ഞുനിന്നത് വർഷങ്ങൾ നീണ്ട കഷ്ടപ്പാടുകളുടെ ഭാരമായിരുന്നു.

ദരിദ്രരായ കുട്ടികൾക്കായി ഹെഡ് കോൺസ്റ്റബിൾ താൻ സിംഗ് നടത്തുന്ന സൗജന്യ പഠനകേന്ദ്രത്തിലെ വിദ്യാർഥിനിയാണ് സാക്ഷി. വിജയവാർത്ത അറിയിച്ച ശേഷം താൻ സിംഗിനെ സാക്ഷി ആലിംഗനം ചെയ്തപ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

സാമ്പത്തിക പ്രയാസങ്ങളും ജീവിതസാഹചര്യങ്ങളും കാരണം പലതവണ പഠനം നിർത്തേണ്ടി വരുമെന്ന് കരുതിയ അവസ്ഥയിൽ നിന്നുമാണ് സാക്ഷി ഈ നേട്ടം കൈവരിച്ചത്. തളരാതെ അധ്വാനിച്ചാൽ ഏത് ലക്ഷ്യവും കീഴടക്കാമെന്ന് തെളിയിക്കുകയാണ് ഈ പെൺകുട്ടി.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ ആയിരക്കണക്കിന് ആളുകളാണ് സാക്ഷിയെ അഭിനന്ദിച്ചും, ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന താൻ സിംഗിനെ ആദരിച്ചും കമന്‍റുകൾ രേഖപ്പെടുത്തുന്നത്. പരീക്ഷയിലെ വിജയം മാത്രമല്ല, തന്‍റെ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിയെഴുതാൻ സാക്ഷിയ്ക്ക് കഴിഞ്ഞുവെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

Tags : SuccessStory InspiringStories Resilience EducationForAll Motivation

Recent News

Corehub Up