x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇ​ത് സ​ത്യം ത​ന്നെ​യോ?!" അ​ഭി​ഷേ​ക് ശ​ർ​മ്മ​യെ ക​ണ്ട് വി​ശ്വ​സി​ക്കാ​നാ​വാ​തെ ആ​രാ​ധി​ക; വൈ​റ​ലാ​യി ക്യൂ​ട്ട് വീ​ഡി​യോ

സൂരജ് സുധീർ
Published: October 6, 2026 01:48 PM IST | Updated: October 6, 2026 05:13 PM IST

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ യു​വ​താ​രം അ​ഭി​ഷേ​ക് ശ​ർ​മ്മ​യും ഒ​രു ആ​രാ​ധി​ക​യും ത​മ്മി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചു​ണ്ടാ​യ ര​സ​ക​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

എ​യ​ർ​പോ​ർ​ട്ടി​ന് പു​റ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന താ​ര​ത്തെ ക​ണ്ട മാ​ത്ര​യി​ൽ കൈ​യി​ൽ മാ​ർ​ക്ക​റു​മാ​യി പി​ന്നാ​ലെ എ​ത്തി​യ യു​വ​തി ഓ​ട്ടോ​ഗ്രാ​ഫും ചി​ത്ര​വും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​രാ​ധി​ക​യു​ടെ വി​ളി കേ​ട്ട് അ​ടു​ത്തേ​ക്ക് എ​ത്തി​യ അ​ഭി​ഷേ​ക് അ​വ​രു​ടെ കൈ​യി​ൽ ഒ​പ്പി​ട്ടു ന​ൽ​കാ​ൻ തു​ട​ങ്ങി.

എ​ന്നാ​ൽ ഈ ​സ​മ​യ​ത്ത് ത​നി​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ്രി​യ​താ​ര​ത്തെ ക​ണ്ട ഞെ​ട്ട​ലി​ൽ യു​വ​തി, 'ഞാ​നൊ​ന്ന് തൊ​ട്ടു​നോ​ക്കി​ക്കോ​ട്ടെ' എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് വി​ര​ൽ കൊ​ണ്ട് താ​ര​ത്തെ ത​ട്ടി​നോ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​നി​മി​ഷം സ​ത്യ​മാ​ണോ അ​തോ സ്വ​പ്ന​മാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നെ​ന്നോ​ണ​മു​ള്ള ആ​രാ​ധി​ക​യു​ടെ കു​ട്ടി​ത്തം നി​റ​ഞ്ഞ ഈ ​പ്ര​വ​ർ​ത്തി ക​ണ്ടു​നി​ന്ന​വ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തി. ആ​രാ​ധി​ക​യു​ടെ ആ​വേ​ശ​വും അ​മ്പ​ര​പ്പും ക​ണ്ടി​ട്ടും തി​ക​ച്ചും ശാ​ന്ത​നാ​യി അ​ഭി​ഷേ​ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ൽ‌​കി മ​ട​ങ്ങി.

താ​രം മ​ട​ങ്ങി​യ ശേ​ഷ​വും സ​ന്തോ​ഷ​വും നാ​ണ​വും അ​ട​ക്കാ​നാ​വാ​തെ സ്വ​ന്തം കൈ​യി​ലെ ഒ​പ്പി​ലേ​ക്ക് നോ​ക്കി​നി​ൽ​ക്കു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് നെ​റ്റി​സ​ൺ​സ് ഏ​റ്റെ​ടു​ത്ത​ത്.

വെ​റു​മൊ​രു ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങ​ലി​ന​പ്പു​റം, ഒ​രു ആ​രാ​ധി​ക​യു​ടെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര നി​മി​ഷ​ത്തി​നാ​ണ് ഈ ​അ​പൂ​ർ​വ നി​മി​ഷം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

Tags : cricket indiancricket cricketfans fanmoment airportlook

Recent News

Corehub Up