x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​യ​ക്ക് ശേ​ഷം യു​കെ പി​ടി​ച്ച​ട​ക്കാ​ൻ 'ന​മ്മ​ടെ സ്വ​ന്തം ഓ​ട്ടോ'; ത​രം​ഗ​മാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യു​ടെ പോ​സ്റ്റ്


Published: October 6, 2026 04:25 PM IST | Updated: October 6, 2026 04:25 PM IST

ബ്രി​ട്ടീ​ഷ് തെ​രു​വു​ക​ളി​ലൂ​ടെ സു​ഗ​മ​മാ​യി ഓ​ടി​പ്പാ​യു​ന്ന ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ത​രം​ഗ​മാ​കു​ന്നു. വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ ആ​ന​ന്ദ് മ​ഹീ​ന്ദ്ര എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​അ​പൂ​ർ​വ കാ​ഴ്ച ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന​ത്.

ല​ണ്ട​നി​ലെ റോ​ഡി​ൽ മ​ഹീ​ന്ദ്ര​യു​ടെ സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ എ​ത്തി​യെ​ന്ന സ​ന്തോ​ഷം ഗു​ജ​റാ​ത്തി ഭാ​ഷ​യി​ലാ​ണ് അ​ദ്ദേ​ഹം അ​ടി​ക്കു​റി​പ്പാ​യി പ​ങ്കു​വെ​ച്ച​ത്.

ഇ​ന്ത്യ​യി​ലെ തി​ര​ക്കേ​റി​യ ന​ഗ​ര​വീ​ഥി​ക​ളി​ൽ നി​ത്യ​ക്കാ​ഴ്ച​യാ​യ മൂ​ന്നു​ച​ക്ര വാ​ഹ​നം യു​കെ​യി​ലെ വ്യ​ത്യ​സ്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ണ്ട​ത് വി​ദേ​ശ​ത്തു​ള്ള മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് കൗ​തു​ക​വും അ​ഭി​മാ​ന​വും ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ര​സ​ക​ര​മാ​യ ഒ​ട്ട​ന​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. ബ്രി​ട്ട​ന്‍റെ പ​ണ്ട​ത്തെ കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തെ ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട് 'റി​വേ​ഴ്സ് കൊ​ളോ​ണി​യ​ലി​സം' എ​ന്ന ത​ര​ത്തി​ലു​ള്ള ത​മാ​ശ​ക​ളാ​ണ് പ​ല​രും പ​ങ്കു​വെ​ക്കു​ന്ന​ത്.

പ​ണ്ട് ഇ​ന്ത്യ​യി​ൽ നി​ന്നും യു​കെ​യി​ലെ​ത്തി​യ പ്ര​ശ​സ്ത​മാ​യ തേ​യി​ല​യ്ക്ക് ശേ​ഷം ബ്രി​ട്ടീ​ഷ് മ​ണ്ണി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന ഏ​റ്റ​വും ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഉ​ൽ​പ്പ​ന്ന​മാ​ണ് ഈ ​ഓ​ട്ടോ​റി​ക്ഷ​യെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഇ​തി​നി​ട​യി​ൽ ഇ​ന്ത്യ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ ഡ്രൈ​വിം​ഗ് രീ​തി​ക​ളെ ത​മാ​ശ​രൂ​പേ​ണ ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട്, വെ​റു​തെ കൈ​കാ​ണി​ക്കാ​തെ കൃ​ത്യ​മാ​യി ഇ​ൻ​ഡി​ക്കേ​റ്റ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഉ​പ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് കു​റി​ച്ച​വ​രു​മു​ണ്ട്.

എ​ന്നാ​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ങ്ങ​ളു​ടെ കാ​ഴ്ചാ​ഭം​ഗി​യെ ബാ​ധി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ചി​ല വി​മ​ർ​ശ​ന​ങ്ങ​ളും പോ​സ്റ്റി​ന് താ​ഴെ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. ഏ​താ​യാ​ലും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടെ ഈ ​കു​ഞ്ഞു വാ​ഹ​നം ഇ​പ്പോ​ൾ യു​കെ റോ​ഡു​ക​ളി​ൽ ട്രെ​ൻ​ഡിം​ഗാ​യി തു​ട​രു​ക​യാ​ണ്.

Tags : AnandMahindra AutoRickshaw UKRoads LondonDiaries DesiVibes

Recent News

Corehub Up