ക​ട​മു​റി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ ധി​ക​ന് ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം
Friday, April 19, 2024 11:54 PM IST
പ​ത്ത​നാ​പു​രം: ആ​രോ​രും സം​ര​ക്ഷി​ക്കാ​നി​ല്ലാ​തെ ക​ട​മു​റി​യി​ല്‍ അ​വ​ശ​നാ​യി ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​നെ ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്തു. ത​ല​വൂ​ര്‍ ഞാ​റ​യ്ക്കാ​ട് സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍​പി​ള്ള(73)​യ്ക്കാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ തു​ണ​യാ​യ​ത്.

വെ​രി​ക്കോ​സ് വെ​യി​ന്‍ മൂ​ര്‍​ച്ഛി​ച്ച് കാ​ലു​ക​ള്‍ പൊ​ട്ടി​യൊ​ലി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ന​ട​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ട്. അ​വി​വാ​ഹി​ത​നാ​യ മു​ര​ളീ​ധ​ര​ന്‍​പി​ള്ള​യെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യി​രു​ന്നു സം​ര​ക്ഷി​ച്ചി​രു​ന്ന​ത്.

മ​തി​യാ​യ ആ​ഹാ​ര​വും ചി​കി​ത്സ​യും ല​ഭി​ക്കാ​തെ ക്ഷീ​ണി​ത​നാ​യി ക​ട​മു​റി​യി​ല്‍ ക​ഴി​ഞ്ഞു​കൂ​ടി​യ മു​ര​ളീ​ധ​ര​ന്‍​പി​ള്ള​യു​ടെ ദു​ര​വ​സ്ഥ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ന​ന്ദ​വ​ല്ലി ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റിന്‍റെയും വാ​ര്‍​ഡ് മെ​മ്പ​ര്‍ സു​ധ അ​നി​ലി​ന്‍റെയും സാ​ന്നി​ധ്യത്തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​സി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​വ​ന​പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി മു​ര​ളീ​ധ​ര​ന്‍​പി​ള്ള​യെ ഏ​റ്റെ​ടു​ക്ക​യും വി​ദ​ഗ്ധചി​കി​ത്സ​യ്ക്കാ​യി പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.