അ​മി​ത ഭാ​ര​വു​മാ​യി വാ​ഹ​ന​ങ്ങ​ള്‍ വ​ലി​യ പാ​ല​ത്തി​ന​ടി​യി​ല്‍ കു​ടു​ങ്ങു​ന്നു
Sunday, April 28, 2024 5:36 AM IST
പാ​ലാ: റി​വ​ര്‍​വ്യൂ റോ​ഡി​ലു​ടെ അ​മി​ത ഉ​യ​ര​ത്തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി​യ ലോ​റി​ക​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ പാ​ലാ വ​ലി​യ​പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ത​ട്ടി കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​ത് ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കു​ന്നു.

ഇ​തി​ലൂ​ടെ ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​ണെ​ങ്കി​ലും കൂ​ടു​ത​ല്‍ ഉ​യ​ര​ത്തി​ല്‍ ലോ​ഡു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ന​ടി​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച അ​മി​ത ലോ​ഡു​മാ​യി അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ലോ​റി​ക്ക് പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​വാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കി. പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്ന് പോ​കാ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ശ്ചി​ത ഉ​യ​രം മു​ന്ന​റി​യി​പ്പാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഡ്രൈ​വ​ര്‍​മാ​ര്‍ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്ന​ത്. മു​ന്ന​റി​യി​പ്പി​നാ​യി സ്ഥാ​പി​ച്ചി​രി​യ്ക്കു​ന്ന ഇ​രു​മ്പ് പൈ​പ്പി​ന്‍റെ അ​ടി​യി​ലൂ​ടെ ഭാ​ര​വ​ണ്ടി​ക​ള്‍ ക​ട​ന്നു​പോ​കു​ക​യും വ​ലി​യ പാ​ല​ത്തി​ന് അ​ടി​ഭാ​ഗ​ത്ത് എ​ത്തു​മ്പോ​ള്‍ കു​രു​ങ്ങു​ക​യു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വ​ലി​യ ഭാ​ര​വ​ണ്ടി പാ​ല​ത്തി​ല്‍ ത​ട്ടു​ക​യും വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ള്‍ പൊ​ട്ടി ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.​പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​വാ​ന്‍ സാ​ധി​ക്കാ​തെ ആ​റി​നോ​ട് ചേ​ര്‍​ന്നു​ള്ള റോ​ഡി​ല്‍ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ തി​രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​വി​ടെ തി​രി​ക്കാ​ന്‍ സൗ​ക​ര്യ​ക്കു​റ​വു​ണ്ട്.