ബാ​ല​പീ​ഡ​നം: അ​മ്മ​യ്ക്കെ​തി​രേ പ​തി​നൊ​ന്നു​കാ​ര​ന്‍റെ പ​രാ​തി
Wednesday, April 24, 2024 7:45 AM IST
പ​യ്യ​ന്നൂ​ർ: പ​തി​നൊ​ന്നു​കാ​ര​നാ​യ മ​ക​നെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് അ​മ്മ​യ്ക്കെ​തി​രെ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു കൂ​ടി​യാ​ണ് അ​മ്മ.

2022 ഡി​സം​ബ​ർ മാ​സ​ത്തി​ൽ രാ​മ​ന്ത​ളി​യി​ലെ വീ​ട്ടി​ൽ കൈ​ക​ൾ പി​റ​കി​ൽ കെ​ട്ടി ക​ണ്ണി​ൽ മു​ള​കു​പൊ​ടി തേ​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​റ്റൊ​രു ദി​വ​സം വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നാ​ൽ മു​റി​യു​ടെ ജ​ന​ൽ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ കൈ​ക്ക് പ​രി​ക്കേ​ൽ​ക്കാ​ൻ ഇ​ട​യാ​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. 11 കാ​ര​നാ​യ കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.