റോ​ഡ് കൈയേറി അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ൾ: പ​രാ​തി​പ്പെ​ട്ടി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് ആ​ക്ഷേ​പം
Thursday, July 3, 2025 12:05 AM IST
മാ​വേ​ലി​ക്ക​ര: മി​ച്ച​ല്‍ ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്ത് റോ​ഡ് കൈയേറി അ​ന്യ​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​തെ​ന്ന് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​താ​യി പ​രാ​തി. വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.

മി​ച്ച​ല്‍ ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്ത് സി​നി​മാ തി​യ​റ്റ​റി​ന് എ​തി​ര്‍​വ​ശ​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന് മു​ന്‍​പി​ലാ​യാ​ണ് റോ​ഡ് കൈയേറി ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗം റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ പൊ​തു​ജ​നം ആ​ശ്ര​യി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ് കെ​എ​സ്ആ​ര്‍​ടി​സി മു​ത​ല്‍ വ​ള്ള​ക്കാ​ലി​ല്‍ തി​യ​റ്റ​ര്‍ വ​രെ​യു​ള്ള ഭാഗം. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാനോ അ​രി​കി​ലേ​ക്ക് ഒ​തു​ക്കാനോ പോ​ലുമോ ക​ഴി​യാ​ത്ത ത​ര​ത്തി​ലും കാ​ല്‍​ന​ട​ യാ​ത്രി​ക​ര്‍​ക്ക് അ​പ​ക​ടം ഉ​ണ്ടാ​ക്ക​ത്ത​ക്ക വി​ധ​ത്തി​ലു​മാ​ണ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വം റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യി​ട്ടും വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.