മെ​റി​റ്റ് ഈ​വ​നി​ംഗ്
Thursday, July 3, 2025 12:05 AM IST
തു​റ​വൂ​ര്‍: പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ എ​സ്എ​സ് എ​ല്‍​സി ഫു​ള്‍ എ ​പ്ല​സ്, യു​എ​സ്എ​സ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി മെ​റി​റ്റ് ഈ​വ​നിം​ഗ് 2025 സം​ഘ​ടി​പ്പി​ച്ചു. കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ എം. ​അ​ജ​യ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​യേ​ശു​ദാ​സ് കൊ​ടി​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചേ​ര്‍​ത്ത​ല മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.ആ​ര്‍ രാ​ജേ​ഷ് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. റി​ട്ട. അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സു​നി​ല്‍ ഡി​ക്രൂ​സ് വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു.

ആ​ല​പ്പു​ഴ ലി​യോ തേ​ര്‍​ട്ടീ​ന്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ മാ​നു​വ​ല്‍ ജോ​സ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് ക്രി​സ്ജ നോ​ര്‍​ബ​ര്‍​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​സ്റ്റി​ന്‍ ആ​ന്‍റണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സി​ലി ആ​ന്‍റണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.