ചെ​ട്ടി​കാ​ട് മ​രി​യ ഗൊ​രേ​ത്തി പള്ളിയിൽ തി​രു​നാ​ൾ
Friday, July 4, 2025 4:54 AM IST
ആ​ല​പ്പു​ഴ: ചെ​ട്ടി​കാ​ട് മ​രി​യ ഗൊ​രേ​ത്തി പള്ളിയില്‍ വി​ശു​ദ്ധ മ​രി​യ ഗൊ​രേ​ത്തി​യു​ടെ തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി സ​ന്ദേ​ശ വി​ളം​ബ​ര റാ​ലി ഫാ. ​പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് പ്ര​സു​ദേ​ന്തി ഡോ. ​ലോ​റ​ന്‍​സ് ലോ​ട്ട​സ് കൊ​ച്ചി​ക്കാ​ര​ന്‍ വീ​ട്ടി​ലി​ന് തി​രു​നാ​ള്‍​ക്കൊ​ടി ആ​ശീര്‍​വ​ദി​ച്ച് കൈ​മാ​റി.

ഫാ. ​ഷെ​ല്ലി ആന്‍റണി അ​റ​യ്ക്ക​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കു​റ്റി​വീ​ട്ടി​ല്‍ എന്നിവർ നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല നൊ​വേ​ന, 6.30ന് ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കു​റ്റി​വീ​ട്ടി​ല്‍ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം-ഫാ. ​വി​കാ​രി സേ​വ്യ​ര്‍ ചി​റ​മേ​ല്‍. രാ​ത്രി 9ന് ​വി​ശു​ദ്ധ​യു​ടെ തി​രു​സ്വ​രൂ​പം പ​ര​സ്യവ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും.