ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി മ​ത്സ്യ​ബ​ന്ധ​ന വ​ല ന​ശി​ച്ചു
Thursday, July 3, 2025 12:05 AM IST
അന്പല​പ്പു​ഴ: ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി മ​ത്സ്യബ​ന്ധ​ന വ​ല ന​ശി​ച്ചു. അ​മ്പ​ല​പ്പു​ഴ കോ​മ​ന പു​തു​വ​ൽ സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ​ബ​രിമ​ല അ​യ്യ​ൻ എ​ന്ന വീ​ഞ്ച് വ​ള്ള​ത്തിന്‍റെ വ​ല​യാ​ണ് ന​ശി​ച്ച​ത്. രാ​വി​ലെ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തുനി​ന്നാ​ണ് 34 തൊ​ഴി​ലാ​ളി​ക​ളു​മാ​യി മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പു​റ​പ്പെ​ട്ട​ത്. ആ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റ് മ​ത്സ്യബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ​ല ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി ന​ശി​ച്ച​ത്.

പി​ന്നീ​ട് മ​റ്റു വ​ള്ള​ക്കാ​രും കൂ​ടി സ​ഹാ​യി​ച്ചാ​ണ് വ​ല​യെ​ടു​ത്ത​ത്. ഏ​ക​ദേ​ശം ഒരു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വ​ല പി​ന്നീ​ട് പു​റ​ക്കാ​ടെ​ത്തി​ച്ച് ത​ക​രാർ പ​രി​ഹ​രി​ച്ചു തു​ട​ങ്ങി. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ ഒ​രാ​ഴ്ച​യി​ല​ധി​കം ജോ​ലി ചെ​യ്താ​ലേ വ​ല മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ക്കാ​ൻ ക​ഴി​യൂ. ഒ​രു മാ​സം മു​ൻ​പു​ണ്ടാ​യ ക​പ്പ​ല​പ​ക​ട​ത്തി​നു പി​ന്നാ​ലെ ക​ട​ലി​ൽ നി​ര​വ​ധി ക​ണ്ടെ​യ്ന​റു​ക​ൾ കി​ട​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തി​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വാ​യ​തി​നാ​ൽ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പ​ണി​ക്കുപോ​കു​ന്ന​ത്. എ​ന്നാ​ൽ, ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഉ​ട​ക്കി വ​ല ന​ശി​ക്കു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച മു​മ്പ് പു​ന്ന​പ്ര സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​ത്തി​ലെ വ​ല​യും മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി ന​ശി​ച്ചി​രു​ന്നു. ഈ ​അ​പ​ക​ട​ത്തി​ൽ വ​ല​യും മ​ത്സ്യ​വും ന​ശി​ച്ച​തി​നാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.