ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം
Friday, July 4, 2025 4:55 AM IST
ചാ​രും​മൂ​ട്: മൈ​ക്രോ ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി അ​ധി​ക്ഷേ​പി​ച്ച​തി​നെത്തുട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ മ​ല​വി​ള​യി​ൽ ശ​ശി​യു​ടെ (60 ) മൃ​ത​ദേ​ഹ​വു​മാ​യി ബിജെ പി ​പ്ര​വ​ർ​ത്ത​ക​ർ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു.

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ കാ​യം​കു​ള​ത്തെ റീ​ജ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​ർ കെപി റോ​ഡും ഉ​പ​രോ​ധി​ച്ചു. പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ജീ​വ​ന​ക്കാ​രെ ഉ​ട​ൻ പി​ടി​കൂ​ടാ​മെ​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​യു​ടെ ഉ​റ​പ്പി​ന്മേ​ലാ​ണ് സ​മ​രം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്.

ബിജെപി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡന്‍റ് സ​ന്ദീ​പ് വ​ച​സ്പ​തി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​ കെ. സോ​മ​ൻ, കെ.കെ. അ​നൂ​പ്, എ​ൻ. ഹ​രി, അ​നി​ൽ വ​ള്ളി​കു​ന്നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.