വള്ളം മറിഞ്ഞ് കടലിൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, July 4, 2025 4:55 AM IST
തു​റ​വൂ​ർ: ക​ട​ലി​ൽ മീ​ൻപി​ടി​ക്കു​ന്ന​തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ അ​നീ​ഷ് എ​ന്ന ഇ​മ്മാ​നു​വ​ലി​ന്‍റെ (32) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഫ​യ​ർഫോ​ഴ്സും തീ​ര സം​ര​ക്ഷ​ണ​സേ​ന​യും പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ന്ധ​കാ​ര​ന​ഴി ക​ട​പ്പു​റ​ത്ത് മൃ​ത​ദേ​ഹം അ​ടി​യു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച 11ന് ​പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വി​നും ചെ​ല്ലാ​നം ഹാ​ർ​ബ​റി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​യാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്. ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ചെ​ല്ലാ​നം സ്വ​ദേ​ശി ജോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റു​വ​ള്ളം ആ​ണ് തി​ര​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞ​ത്. വ​ള്ള​ത്തി​ൽ മൂ​ന്നു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജോ​യി​യും മ​റ്റൊ​രാ​ളും നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ഇ​മ്മാ​നു​വ​ൽ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ൻ​മേ​രി (മാ​ളു). മ​ക​ൻ: സെ​യാ​ൻ.