ക​ണ്ട​മം​ഗ​ലം മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗശ​ല്യ​ത്തി​ന് പ​രി​ഹാ​രം വേണം
Sunday, August 3, 2025 7:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ണ്ട​മം​ഗ​ലം, പു​റ്റാ​നി​ക്കാ​ട്, മേ​ക്ക​ള​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ണ​ൽ, സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ​ക്ക് പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ​ദി​വ​സം വ​ള​ർ​ത്തു​മൃ​ഗ​ത്തെ പു​ലി​ക​ടി​ച്ച സം​ഭ​വ​ത്തി​ൽ ആ ​പ്ര​ദേ​ശ​ത്ത് ഉ​ട​ൻ കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്നും കേ​ടാ​യ തെ​രു​വു​വി​ള​ക്കു​ക​ൾ ഉ​ട​ൻ മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ ഉ​റ​പ്പു ന​ൽ​കി. ചെ​യ​ർ​മാ​ൻ ശ്രീ​ധ​ര​ൻ ക​ല്യാ​ട്ടി​ൽ, ക​ൺ​വീ​ന​ർ മൊ​യ്തീ​ൻ​കു​ട്ടി, അം​ഗ​ങ്ങ​ളാ​യ കെ. ​ഹ​രി​ദാ​സ്, കു​ഞ്ഞു​ണ്ണി ചാ​ലി​യം പ​റ​മ്പി​ൽ, അ​ബു​താ​ഹി​ർ വ​ള​പ്പി​ൽ എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.