പൊറ്റശേരി: സർവശിക്ഷ കേരള മണ്ണാർക്കാട് ബി.ആർ.സി യുടെ ഏക സ്ട്രീം എക്കോ സിസ്റ്റം ഹബ് പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോങ്ങാട് എംഎൽഎ അഡ്വ. കെ ശാന്തകുമാരി ഇന്ന് ഉദ്ഘാടനം ചെയ്യും. 20 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ലബോറട്ടറിയുടെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകിയത് കൊച്ചിൻ യൂണിവേഴ്സിറ്റിയാണ്.
സയൻസ്, ടെക്നോളജി, ഗണിതം, ആർട്ട്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രൊജക്റ്റ് അധിഷ്ഠിത പഠനത്തിനുള്ള സൗകര്യങ്ങളാണ് ലാബിലുള്ളത്. ശനിയാഴ്ചകളിൽ നടക്കുന്ന ക്ലാസ്സുകൾക്ക് വിദഗ്ധരായ പരിശീലകരുടെ സേവനവും ലഭ്യമാണ്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, വാർഡ് മെന്പർ പി. രാജൻ , ഡിപിസി (എസ്.എസ്.കെ) ജയപ്രകാശ് , പി.എസ് ഷാജി (ഡിപിസി), കെ.കെ മണികണ്ഠൻ (ബി പി.സി), പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, പ്രധാനാധ്യാപിക ടി. സബിത, പിടിഎ പ്രസിഡന്റ് കെ.എസ് സുനേഷ് തുടങ്ങിയവർ പ്രസംഗിക്കും.
എസ്പിസിദിനാഘോഷം
പൊറ്റശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ദിനാഘോഷം സംഘടിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകൾ സംയുക്തമായാണ് ആഘോഷം നടത്തിയത്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു. പിടിഎ പ്രസിഡന്റ് കെ.എസ്. സുനേഷ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ടി. സബിത, സിപിഒമാരായ മൈക്കിൾ ജോസഫ്, കെ.സി. മുരുകൻ, ഒ.എസ്. അനീഷ, അധ്യാപകരായ എൻ. രംഗസ്വാമി, വി. വിജയലക്ഷ്മി, ലീഡർമാരായ ഹൃദ്യ കൃഷ്ണ, എം. റിതിക, ഹിറ ഫാത്തിമ, നന്ദു കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃത്വ പരിശീലന പരിപാടി ട്രെയ്നർ സുധീർ ഖാൻ നയിച്ചു. കേഡറ്റുകൾക്കായി കായിക പരിശീലന പരിപാടികളും നടന്നു.