കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, August 4, 2025 12:18 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​മ്പ​ഴി​പ്പു​റം തി​യ്യേ​റ്റ​ർ ജം​ഗ്ഷ​നി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ട​മ്പ​ഴി​പ്പു​റം ഖാ​ദി ജം​ഗ്ഷ​നി​ൽ കു​രു​വം​പാ​ടം വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ- ജ്യോ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​ൻ (25)ആ​ണ് മ​രി​ച്ച​ത്.

ക​ട​മ്പ​ഴി​പ്പു​റം ഭാ​ഗ​ത്ത്‌ നി​ന്നും പാ​ല​ക്കാ​ട്‌ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ കാ​ർ അ​ശ്വി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ അ​ശ്വി​ന് ക​ട​മ്പ​ഴി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. പ്ര​വാ​സി​യാ​യ അ​ശ്വി​ൻ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഒ​മാ​നി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി:​അ​തു​ല്യ.