x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്തം പു​ര​ണ്ട ശ​വ​ക​ല്ല​റ​ക​ളു​ടെ നാ​ട്.....

പ്ര​ഫ. ക​വി​ത സം​ഗീ​ത്
Published: September 4, 2026 05:56 PM IST | Updated: September 4, 2026 06:57 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

സാ​ഹി​ത്യ​ത്തെ വി​വി​ധ വീ​ക്ഷ​ണ കോ​ണു​ക​ളി​ലൂ​ടെ വി​സ്ത​രി​ക്കു​മ്പോ​ൾ അ​തി​ൽ ക​ടന്നു​വ​രു​ന്ന വി​ജ്ഞാ​ന ശാ​ഖ​യാ​ണ് ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ. മു​ന്നി​ൽ പ്ര​ത്യക്ഷ​പ്പെ​ടു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ വി​ര​ൽ ചൂ​ണ്ടി വി​വ​രി​ക്കു​ന്ന സ​ത്യാ​ന്വേ​ക്ഷ​ണ​ത്തി​ലാ​ണ് ഒ​രു സ​ഞ്ചാ​രി ഏ​ർ​പ്പെ​ടു​ന്ന​ത്.

സ​ഞ്ചാ​ര​സാ​ഹി​ത്യ​ത്തി​ന് ആ​ദ​ര​ണീ​യ​നാ​യ എ​സ്.​കെ.​പൊ​റ്റ​ക്കാ​ട് വ​ള​രെ കു​റ​ച്ചു വി​വ​ര​ണ​ങ്ങ​ളാ​ണ് ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ല​യാ​ള ഭാ​ഷ​യ്ക്ക് ന​ൽകി​യി​ട്ടു​ള്ള​ത്.

അ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​ശാ​ല വി​വ​ര​ണ​ങ്ങ​ളാ​ണ് ആ​ധു​നി​ക മ​ല​യാ​ള സ​ഞ്ചാ​ര ശാ​ഖ​യ്ക്ക് സാ​ഹി​ത്യ​ത്തിന്‍റെ സ​ർ​വ്വ​മേ​ഖ​ല​ക​ളി​ലും കെെ​യൊ​പ്പ് ചാ​ർ​ത്തി​യി​ട്ടു​ള്ള യുആ​ർഎ​ഫ് ലോ​ക റിക്കാ​ർ​ഡ് ജേ​താ​വാ​യ കാ​രൂ​ർ സോ​മ​നി​ൽ നി​ന്ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

കാ​രൂ​രി​ന്‍റെ യാ​ത്ര വി​വ​ര​ണ​ങ്ങ​ളാ​യ ഇം​ഗ്ല​ണ്ട്, ഓ​സ്ട്രി​യ, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ഫി​ൻ​ല​ൻ​ഡ്, ആ​ഫ്രി​ക്ക, സ്‌​പെ​യി​ൻ, റൊ​മേ​നി​യ, മാ​സി​ഡോ​ണി​യ വാ​യി​ച്ചാ​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഒ​രു ദീ​ർ​ഘ​ദു​ര യാ​ത്ര ആ​വ​ശ്യ​മി​ല്ലെ​ന്ന് തോ​ന്നും. കാ​രൂ​രി​ന്‍റെ "കാ​റ്റി​ൽ പ​റ​ക്കു​ന്ന പ​ന്തു​ക​ൾ' സ്‌​പെ​യി​ൻ യാ​ത്ര വി​വ​ര​ണ​ത്തെ​പ​റ്റി സി. രാ​ധാ​കൃ​ഷ്ണ​ൻ എ​ഴു​തി​യ​തും ഇ​തു​ത​ന്നെ​യാ​ണ്.

പ്ര​ഭാ​ത് ബു​ക്ക്‌​സ്, കെ.​പി.​ആ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ "ക​ണ്ണി​ന് കു​ളി​രാ​യി 'ഫ്രാ​ൻ​സ്) യാ​ത്ര വി​വ​ര​ണം ഫ്രാ​ൻ​സി​ന്‍റെ ഉ​ൾ​കാ​ഴ്ച​ക​ൾ അ​നു​ഭൂ​തി മാ​ധു​ര്യ​ത്തോ​ടെ എ​ഴു​തി​യി​രി​ക്കു​ന്നു. ഏ​തൊ​രു കൃ​തി​യും മ​ധു​ര​ത​ര​മാ​കു​ന്ന​ത് അ​ത് ഹൃ​ദയാ​നു​ഭൂ​തി​യാ​യി മാ​റു​മ്പോ​ഴാ​ണ്.

സ​ഞ്ചാ​ര സാ​ഹി​ത്യ​ത്തെ ഇ​ത്ര മ​നോ​ഹ​ര​മാ​യി ചാ​രു​ത​യോ​ടെ എ​ഴു​താ​ൻ സ​ർ​ഗ്ഗ​ധ​ന​രാ​യ സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്ക് മാ​ത്ര​മേ സാ​ധി​ക്കു. പ്ര​ഭാ​ത് ബു​ക്ക്‌​സ് പ്ര​സാ​ധ​ക​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

"നേ​രി​ൽ കാ​ണു​ന്ന കാ​ഴ്ച​ക​ളാ​ണ് അ​റി​വു​ക​ൾ. പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മാ​യ ഫ്രാ​ൻ​സ് ഒ​രു സം​സ്‌​കാ​ര​മാ​ണ്. ഒ​രി​ക്ക​ലും പ​ഠി​ച്ചു​തീ​ർ​ക്കാ​നാ​വാ​ത്ത പ​ട​യോ​ട്ട​ത്തി​ന്‍റെ ര​ക്തം പു​ര​ണ്ട ശ​വ​ക്ക​ല്ല​റ​ക​ൾ നി​റ​ഞ്ഞ നാ​ട്.

അ​വി​ടു​ത്തെ ക​ൽ​ത്തു​റു​ങ്കു​ക​ൾ​ക്ക് പോ​ലും സാ​ഹി​ത്യ​ത്തി​ന്‍റെ പ്ര​ണ​യാ​തു​രു​ത്വ​മു​ണ്ട്. അ​ത് ടിവി പെ​ട്ടി​യി​ൽ അ​ട​യി​രി​ന്നു കാ​ണു​ന്ന മാ​യാ കാ​ഴ്ച​ക​ള​ല്ല. അ​തി​ലു​പ​രി അ​നു​ഭ​വ​ങ്ങ​ളു​ടെ, അ​റി​വി​ന്‍റെ ഉ​ൾ​ത്തു​ടു​പ്പു​ക​ളാ​ണ് ഈ ​സ​ഞ്ചാ​ര സാ​ഹി​ത്യ കൃ​തി​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഈ ​കൃ​തി കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന പ്പെ​ടു​ന്നതാ​ണ്'.

ഈ ​കൃ​തി വാ​യി​ച്ച​പ്പോ​ൾ ഒ​രു സ​മ്പ​ന്ന രാ​ജ്യ​ത്തിന്‍റെ സാ​മൂ​ഹ്യ സം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യം ദാ​ർ​ശ​നി​ക ഭാ​വ​ത്തോ​ടെ സൂ​ക്ഷ്മ സു​ന്ദ​ര​മാ​യി അ​നാ​വ​ര​ണം ചെ​യ്യു​ന്നു. അ​തൊ​രു വാ​യ​ന​ക്കാര​ന് അ​പൂ​ർ​വ അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ക. അ​ധ്യാ​യം ഏ​ഴി​ൽ നെ​പ്പോ​ളി​യ​ൻ പ​റ​യു​ന്നു.

"അ​സാ​ധ്യം വി​ഡ്ഢി​ക​ൾ​ക്കു​ള്ള​ത്'. യൂ​റോ​പ്പി​നെ കി​ടു​കി​ടാ വി​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ന്ന നെ​പ്പോ​ളി​യ​നെ 1815-ജൂ​ൺ 15ന് ​ബെ​ൽ​ജി​യ​ത്തി​ലെ വാ​ട്ട​ർ​ലൂ യു​ദ്ധ​ത്തി​ൽ ബ്രി​ട്ട​ൻ പ​രാ​ജ​പ്പെ​ടു​ത്തി അ​ഫ്രി​ക്ക​യി​ലെ ബ്രി​ട്ടീ​ഷ് അ​ധി​ന​ത​യി​ലു​ള്ള സെ​യി​ന്‍റ് ഹെ​ലി​ന​യി​ലേ​ക്ക് നാ​ടു​ക​ട​ത്തി.

നെ​പ്പോ​ളി​യ​ന് മു​ൻ​പും ശേ​ഷ​വും മ​നു​ഷ്യ ജീ​വി​തം അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് വ​ഴി മാ​റി​യ​പ്പോ​ൾ അ​വ​രു​ടെ ഭാ​ര​ങ്ങ​ളേ​റ്റെ​ടു​ക്കാ​ൻ ദു​ർ​ബ​ല​രാ​യ മ​നു​ഷ്യ​രു​ടെ മു​ന്നി​ൽ വി​പ്ല​വ​കാ​രി​ക​ളാ​യ സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ന്നു.

"മ​നു​ഷ്യ​രാ​ശി​യു​ടെ വ​ള​ർ​ച്ച​ക്ക് സ​ർ​ഗസൃ​ഷ്ഠി​ക​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. അ​വ​രു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന വാ​ക്കു​ക​ൾ വി​ല​പ്പെ​ട്ട​താ​ണ്. സ​ർ​ഗപ്ര​തി​ഭ​ക ളി​ല്ലാ​ത്തൊ​രു ലോ​കം ഇ​രു​ള​ട​ഞ്ഞ​താ​ണ്. ബു​ദ്ധി​ജീ​വി​യാ​യ വോ​ൾ​ട്ട​യ​റെ നാ​ടു​ക​ട​ത്തി​യതു​പോ​ലെ വി​ക്ട​ർ ഹ്യൂ​ഗൊ​യി​ക്കും ആ​ത്മ​സം​ഘ​ർ​ഷ​ത്തി​ന്‍റെ നാ​ളു​ക​ളാ​യി​രി​ന്നു.

 

K-Rail Survey

അ​ധി​കാ​രി​ക​ൾ മേ​യ​ർ പ​ദ​വി ക​ൽ​പ്പി​ച്ചു ന​ൽ​കി​യെ​ങ്കി​ലും അ​ത് ത​ള്ളി ജ​ന​ത്തി​നൊ​പ്പം നി​ന്നു. അ​ധി​കാ​രിക​ളു​ടെ താ​ത്പ​ര്യ​മ​നു​സ​രി​ച്ചു ജീ​വി​ച്ചി​രു​ന്നു​വെ​ങ്കി​ൽ വീ​ടും നാ​ടും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രില്ലാ​യി​രു​ന്നു. അ​ധി​കാ​രം ഊ​രി​ലി​റ​ങ്ങു​ന്ന ഹിം​സ്ര ജീ​വി​ക​ളെ​പോ​ലെ​യാ​കു​മ്പോ​ൾ എ​ഴു​ത്തു​കാ​ർ രം​ഗ​ത്ത് വ​രി​ക സ്വ​ഭാ​വി​ക​മാ​ണ്'. (പേ​ജ് 60). ഇ​ങ്ങ​നെ അ​തി​ഭാ​വു​ക​ത്വം കൂ​ടാ​തെ വ​ള​രെ സ്‌​നേ​ഹാ​ർ​ദ്ര​മാ​യ വാ​ക്കു​ക​ൾ വി​ട​ർ​ന്ന ക​ണ്ണു​ക​ളോ​ടാ​യാ​ണ് വാ​യി​ച്ച​ത്.

1851-ൽ ​ഹ്യൂ​ഗോ നെ​പ്പോ​ളി​യ​ൻ രാ​ജാ​വി​ന് ഒ​രു തു​റ​ന്ന ക​ത്തെ​ഴു​തി. "നി​ങ്ങ​ൾ ആ​യു​ധ​മു​യ​ർ​ത്തു​മ്പോ​ൾ ഞാ​നു​യ​ർ​ത്തു​ന്ന​ത് ആ​ശ​യ​മാ​ണ്. നി​ങ്ങ​ൾ ഒ​രു രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​രി​യെ​ങ്കി​ൽ ഞാ​ൻ ഒ​രു സം​സ്‌​കാ​ര​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണ്'. (പേ​ജ് 61 - 62).

ഇ​ങ്ങ​നെ ക​ർ​ത്ത​വ്യ​ബോ​ധ​മു​ള്ള മ​നു​ഷ്യ​സ്‌​നേ​ഹി​ക​ളാ​യ ധാ​രാ​ളം സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ​യാ​ണ് ലോ​കം ക​ണ്ട​ത് ഇ​തൊ​ക്കെ വാ​യി​ച്ച​പ്പോ​ൾ മ​ന​സ്സി​ലേ​ക്ക് വ​ന്ന​ത് ന​മ്മു​ടെ കേ​ര​ള​ത്തി​ലെ എ​ഴു​ത്തു കാ​രു​കൂ​ടി ഈ ​കൃ​തി വാ​യി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

പു​സ്ത​ക​ക്ക​ട​യി​ൽ കി​ട്ടി​ല്ലെ​ങ്കി​ൽ ആ​മ​സോ​ൺ വ​ഴി കി​ട്ടും. ഈ ​കൃ​തി​യി​ൽ പാ​വ​ങ്ങ​ളു​ടെ നൊ​മ്പ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ സാ​ർ​ത്, മോ​പ്പ​സാംഗ്, ഫ്ര​ഞ്ച് ഭാ​ഷ​യു​ടെ പി​താ​വാ​യ ജൂ​ലി​സ് ഗ​ബ്രി​യേ​ൽ വേ​ർ​നെ​ൽ, അ​ല​ക്‌​സ​ൻ​ഡ​ർ ഡ്യൂ​മാ​സ്, ആ​ൽ​ബ​ർ​ട്ട് കാ​മു, വോ​ൾ​ട്ട​യ​ർ തു​ട​ങ്ങി ധാ​രാ​ളം എ​ഴു​ത്തു​കാ​രു​ടെ ശി​ല്പ​ങ്ങ​ൾ, ശ​വ​ക്ക​ല്ല​റ​ക​ൾ പാ​രീ​സ് വെ​ർ​സെ​ൽ​സ് കൊ​ട്ടാ​രം, പാ​ന്തോ​ൺ ശ്മ​ശാ​ന മ​ണ്ണ് ഇ​വി​ടെ​ക്കെ​ല്ലാം ഒ​രു ഗൈ​ഡി നെ​പ്പോ​ലെ സ​ഞ്ചാ​രി ന​മ്മെ കൊ​ണ്ടു​പോ​കു​ന്നു. (​അ​ധ്യാ​യം 10).

യാ​ത്ര​ക​ളു​ടെ കെ​ട്ടു​ക​ള​ഴി​ച്ചെ​ടു​ക്കു​മ്പോ​ൾ പ​ല അ​ത്ഭു​ത കാ​ഴ്ച​ക​ൾ, വി​കാ​ര​ചി​ന്ത​ക​ൾ, ക​ലാ സാ​ഹി​ത്യം, സാ​മൂ​ഹ്യ വി​പ്ല​വ​ങ്ങ​ൾ, ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ത​ര​ള​വും മ​ധു​ര​വു​മാ​യി, നേ​ർ​കാ​ഴ്ച​ക​ളാ​യി വി​വ​രി​ക്കു​ന്നു.

"നി​ലാ​വി​ല​ലി​യു​ന്ന നോ​ട്രിം ഡാം ​ദേ​വാ​ല​യം, ദേ​വി ചി​ത്രം മൊ​ണാ​ലി​സ, ഡാ​വി​ഞ്ചി​യി​ലെ ര​ഹ​സ്യം, പാ​രി​സി​ലെ ന​ക്ഷ​ത്ര കൊ​ട്ടാ​രം, ലൂ​ർ​ദ് ദേ​വാ​ല​യ​ത്തി​ലെ ജീ​വ​ന്‍റെ ഉ​റ​വ, ഈ​ഫ​ൽ സു​ന്ദ​രി അ​സാ​ധ്യം വി​ഡ്ഢി​ക​ൾ​ക്കു​ള്ള​ത്' തു​ട​ങ്ങി​യ ഓ​രോ അ​ധ്യാ​യ​ങ്ങ​ളും സ​മ​ഗ്ര​മാ​യ പ​ഠ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു.

ഈ ​കൃ​തി പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നി​ൽ വ​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​ പു​ന​ലൂ​ർ സോ​മ​രാ​ജ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പാ​രീ​സ് പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ങ്കി​ൽ ഈ ​കൃ​തി മ​ല​യാ​ള​ത്തി​ന് ഉജ്വ​ല​ശോ​ഭ വി​ത​റു​ന്ന കൃ​തി​യാ​ണ്. "ക​ണ്ണി​ന് കു​ളി​രാ​യി' ഫ്രാ​ൻ​സ് യാ​ത്രാ​വി​വ​ര​ണം വൈ​ഞ്ജാ​നി​ക സ​ഞ്ചാ​ര സാ​ഹി​ത്യ​ത്തി​ന് ഒ​ര​മൂ​ല്യ നി​ധി​യാ​യി സൂ​ക്ഷി​ക്കാം.

ഈ ​യാ​ത്രാ വി​വ​ര​ണം ഇം​ഗ്ലീ​ഷി​ലേ​ക്ക് ഡോ. ​ആ​നി​യ​മ്മ ജോ​സ​ഫ് "Vistas of France' എ​ന്ന പേ​രി​ൽ മൊ​ഴി​മാ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

ക​ണ്ണി​ന് കു​ളി​രാ​യി (ഫ്രാ​ൻ​സ്) യാ​ത്രാ​വി​വ​ര​ണം
പ്ര​സാ​ധ​ക​ർ പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ് തി​രു​വ​ന​ന്ത​പു​രം.
വി​ല - 100 രൂ​പ.
കെപി ​ആ​മ​സോ​ൺ ഇന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക്കേ​ഷ​ൻ ല​ണ്ട​ൻ, ഇം​ഗ്ല​ണ്ട്.

Tags : BookReview

Recent News

Corehub Up