x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​പ്രി​ലി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്


Published: May 31, 2026 10:46 PM IST | Updated: May 31, 2026 10:46 PM IST

ന്യൂ​​ഡ​​ൽ​​ഹി: ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ലെ ആ​​ഭ്യ​​ന്ത​​ര വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ൽ യാ​​ത്രാ​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. 1.38 കോ​​ടി​​യി​​ല​​ധി​​കം യാ​​ത്ര​​ക്കാ​​ർ മാ​​ത്ര​​മാ​​ണ് ഈ ​​മാ​​സം വി​​മാ​​ന​​ങ്ങ​​ളി​​ൽ യാ​​ത്ര ചെ​​യ്ത​​ത് ഡി​​ജി​​സി​​എ (ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ) ആ​​ണ് ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്.

മാ​​ർ​​ച്ചി​​ലെ 1.44 കോ​​ടി യാ​​ത്ര​​ക്കാ​​രു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​ന്പോ​​ൾ 4.2 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ യാ​​ത്ര ചെ​​യ്ത 1.43 കോ​​ടി യാ​​ത്ര​​ക്കാ​​രെ അ​​പേ​​ക്ഷി​​ച്ച 3.47 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ താ​​ഴ്ച​​യാ​​ണു​​ണ്ടാ​​യ​​ത്.

യാ​​ത്രാ ആ​​വ​​ശ്യ​​ക​​ത​​യി​​ലു​​ണ്ടാ​​യ കു​​റ​​വ്, ഉ​​യ​​ർ​​ന്ന ഇ​​ന്ധ​​ന​​വി​​ല, പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​യി സ​​ർ​​വീ​​സു​​ക​​ളി​​ൽ വ​​രു​​ത്തി​​യ മാ​​റ്റ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി വെ​​ല്ലു​​വി​​ളി​​ക​​ളെ വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ നേ​​രി​​ടു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഈ ​​മ​​ന്ദ​​ഗ​​തി ഉ​​ണ്ടാ​​യ​​ത്.

പൊ​​തു​​വാ​​യ ഇ​​ടി​​വ് നി​​ല​​നി​​ൽ​​ക്കു​​ന്പോ​​ഴും, ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ത​​ങ്ങ​​ളു​​ടെ മേ​​ധാ​​വി​​ത്വം ശ​​ക്ത​​മാ​​ക്കാ​​ൻ ഇ​​ൻ​​ഡി​​ഗോ​​യ്ക്ക് സാ​​ധി​​ച്ചു. ക​​ന്പ​​നി​​യു​​ടെ വി​​പ​​ണി വി​​ഹി​​തം മാ​​ർ​​ച്ചി​​ലെ 63.3 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്നും ഏ​​പ്രി​​ലി​​ൽ 65 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.

ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ എ​​യ​​ർ ഇ​​ന്ത്യ ഗ്രൂ​​പ്പി​​ന്‍റെ വി​​പ​​ണി വി​​ഹി​​തം 26.2 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 24.7 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. അ​​കാ​​ശ എ​​യ​​ർ ത​​ങ്ങ​​ളു​​ടെ വി​​പ​​ണി വി​​ഹി​​തം 5.8 ശ​​ത​​മാ​​ന​​മാ​​യി നേ​​രി​​യ തോ​​തി​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ, സ്പൈ​​സ് ജെ​​റ്റി​​ന്‍റെ വി​​ഹി​​തം 3.4 ശ​​ത​​മാ​​നംതാ​​ഴ്ന്നു.

Tags : domestic passengers Decrease number

Recent News

Corehub Up