x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഹ​രി വി​പ​ണി​യി​ൽ തി​രി​ച്ച​ടി: രാ​ജ്യ​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ൾ​ക്ക് 1.75 ല​ക്ഷം കോ​ടി​യു​ടെ ന​ഷ്ടം; റി​ല​യ​ൻ​സി​ന് ക​ന​ത്ത പ്ര​ഹ​രം


Published: April 1, 2026 06:32 PM IST | Updated: April 1, 2026 06:32 PM IST

മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ലെ തി​രി​ച്ച​ടി​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള 10 ക​മ്പ​നി​ക​ളി​ൽ ഏ​ഴെ​ണ്ണ​ത്തി​ന്‍റെ​യും വി​പ​ണി മൂ​ല്യ​ത്തി​ൽ വ​ൻ ഇ​ടി​വ്. ക​ഴി​ഞ്ഞ​യാ​ഴ്ച മാ​ത്രം ഈ ​ക​മ്പ​നി​ക​ളു​ടെ ആ​കെ വി​പ​ണി മൂ​ല്യ​ത്തി​ൽ 1,75,000 കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്. ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ന​ഷ്ടം നേ​രി​ട്ട​ത് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നാ​ണ്.

ക​ഴി​ഞ്ഞ വാ​രം സെ​ൻ​സെ​ക്‌​സ് 949 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ​താ​ണ് ക​മ്പ​നി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും അ​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​യ എ​ണ്ണ​വി​ല വ​ർ​ധ​ന​വു​മാ​ണ് വി​പ​ണി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന് 89,720 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന് 37,248 കോ​ടി രൂ​പ, എ​സ്ബി​ഐ​ക്ക് 35,399 കോ​ടി രൂ​പ, ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന് 8,121 കോ​ടി രൂ​പ, ഭാ​ര​തി എ​യ​ർ​ടെ​ലി​ന് 2,480 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഷ്ടം.

റി​ല​യ​ൻ​സി​ന്റെ ആ​കെ വി​പ​ണി മൂ​ല്യം ഇ​തോ​ടെ 18,24,515 കോ​ടി രൂ​പ​യാ​യി താ​ഴ്ന്നു. അ​തേ​സ​മ​യം, വി​പ​ണി​യി​ലെ ഈ ​ത​ക​ർ​ച്ച​യ്ക്കി​ട​യി​ലും ലാ​ർ​സ​ൻ ആ​ൻ​ഡ് ടൂ​ബ്രോ, ബ​ജാ​ജ് ഫി​നാ​ൻ​സ്, ഇ​ൻ​ഫോ​സി​സ് എ​ന്നീ ക​മ്പ​നി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി. എ​ൽ ആ​ൻ​ഡ് ടി​യു​ടെ വി​പ​ണി മൂ​ല്യ​ത്തി​ൽ 18,051 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ല്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്.

Tags : Latest News Business Stock Market

Recent News

Corehub Up