കൊച്ചി: ബിഎംഡബ്ല്യു മിനിയുടെ പൂർണമായും വിദേശത്തു നിർമിച്ച പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ മിനി കൂപ്പർ എസ് ജിപി ഇൻസ്പയേർഡ് എഡിഷൻ പുറത്തിറക്കി. ലെജൻഡ് ഗ്രേ, ചില്ലി റെഡ് കളർ കോമ്പിനേഷനിൽ 30 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ സ്പെഷൽ എഡിഷൻ കാറിന് 58,90,000 രൂപയാണ് എക്സ് ഷോറൂം വില.
204 എച്ച്പി കരുത്തുള്ള ട്വിൻ പവർ ടർബോ പെട്രോൾ എൻജിനുള്ള കാറിന് 6.6 സെക്കൻഡ് സമയത്തിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. പരിസ്ഥിതി സൗഹൃദപരമായ ക്രോം-ഫ്രീ, ലെതർ-ഫ്രീ ക്യാബിൻ, 240 എംഎം സർക്കുലർ ഒഎൽഇഡി ഡിസ്പ്ലേ, മിനി ഓപ്പറേറ്റിംഗ് സിസ്റ്റം 9, ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകൾ. സൗകര്യപ്രദമായ ഇഎംഐ നിരക്കുകളും അഞ്ചുവർഷം വരെയുള്ള അഷ്വേർഡ് ബൈ-ബാക്ക് ഗാരന്റിയും ഉൾപ്പെടുന്ന മിനി 360 ഡിഗ്രി ഫിനാൻസ് പ്ലാനും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു.
Tags : Mini Cooper SGP Inspired