തൃശൂർ: ഇന്ത്യയിലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ പ്രമോട്ടറായുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്കു നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷൻ (എൻസിഡിസി) 100 കോടി രൂപ അനുവദിച്ചു.
മെന്പർമാരുടെ സാന്പത്തിക ഉന്നമനത്തിനും മെന്പർമാർക്കു കുറഞ്ഞനിരക്കിൽ വായ്പ അനുവദിക്കുന്നതിനും ഇതിലൂടെ സൊസൈറ്റിക്കു സാധിക്കും.
തുടർച്ചയായി ലാഭകരമായി പ്രവർത്തിക്കുകയും മെന്പർമാർക്കു വർഷാവർഷങ്ങളിൽ ലാഭഹിതം നൽകിവരികയും ചെയ്യുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി 2025 സാന്പത്തികവർഷത്തിൽ 87,000ൽപ്പരം മെന്പർമാർക്കു ലാഭവിഹിതം വിതരണം ചെയ്തിരുന്നു. ഇതിലൂടെ സൊസൈറ്റിയും മെന്പർമാരും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സൊസൈറ്റിക്കു സാധിച്ചെന്നു സൊസൈറ്റി ചെയർമാൻ ജിസോ ബേബി അറിയിച്ചു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ജേതാക്കളായതിനോടനുബന്ധിച്ച് കേരളത്തിലെ വനിതകൾക്കു പ്രോസസിംഗ് ഫീ ഇല്ലാതെ ടൂവീലർ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഈ മാസം 30 വരെയാണ് ഈ ഓഫർ. കൂടുതൽ വിവരങ്ങൾക്ക്: 90725 97329.
Tags : Malankara Credit Society Multy state cooperative society National cooperative development corporation