കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ കോഡിയാക്കിന്റെ നവീകരിച്ച പതിപ്പ് വിപണിയിലിറക്കി.
150 കിലോവാട്ട് കരുത്തും 320 എന്‍എം ടോര്‍ക്കും നല്കുന്ന 2.0 ടിഎസ്എല്‍ എൻജിനും സെവന്-സ്പീഡ് ഡിഎസ്ജി ട്രാന്സ്മിഷനുമൊപ്പം നൂതന ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുമായാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്.
ആഡംബരം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളില്പ്പെട്ടവര്ക്കുമുള്ള വകഭേദങ്ങള്‍ ലഭ്യമാക്കുകയെന്നതാണു 2026ലെ പതിപ്പിന്റെ ലക്ഷ്യമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.
ലൗഞ്ച്, സ്പോര്‍ട്ലൈന്‍, സെലക്ഷന് എല്‍ ആന്‍ഡ് കെ എന്നീ മൂന്നു കാറ്റഗറികളിൽ വാഹനം ലഭിക്കും.
ലൗഞ്ചിന് 36.99 ലക്ഷം രൂപ, സ്പോര്‍ട്ലൈനിന് 44.99 ലക്ഷം രൂപ, സെലക്ഷന് എല്‍ ആന്‍ഡ് കെയ്ക്ക് 46.99 ലക്ഷം രൂപ എന്നിങ്ങനെയാണു വില.