മുംബൈ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഗനോണ് ആൻഡ് കോ ഫാർമസ്യൂട്ടിക്കൽ കന്പനിയെ സണ്‍ ഫാർമ ഏറ്റെടുക്കുമെന്ന വാർത്തകൾ പുറത്തുവന്നു.
11.75 ബില്യണ്‍ ഡോളർ മൂല്യം കണക്കുന്ന യുഎസ് കന്പനിയെ പൂർണമായും പണം നല്കുന്ന ഇടപാടിലൂടെയാണ് ഈ ഏറ്റെടുക്കൽ. ഈ വാർത്ത വന്നതോടെ സണ്‍ ഫാർമയുടെ ഓഹരി വില ഏഴു ശതമാനത്തിനടുത്ത് ഉയർന്നു.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കന്പനിയുടെ വിപണിമൂല്യം 4.16 ലക്ഷം കോടി കടക്കുകയും ചെയ്തു.