ഇന്ത്യൻ വ്യോമസേനയിൽ കായികതാരങ്ങൾക്ക് അവസരം. അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ വായു സ്പോർട്സ് (Intake 02/2026) വിഭാഗത്തിലേക്കാണു റിക്രൂട്ട്മെന്റ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മാർച്ച് 23 മുതൽ 29 വരെ. ഏപ്രിൽ 8 മുതൽ 10 വരെ റിക്രൂട്ട്മെന്റ് ട്രയൽസ് നടത്തും.
ഒഴിവുള്ള കായിക വിഭാഗങ്ങൾ: അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ബോക്സിംഗ്, ചെസ്, ക്രിക്കറ്റ്, സൈക്കിൾ പോളോ, സൈക്ലിംഗ്, ഫുട്ബോൾ, ഗോൾഫ്, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, ലോൺ ടെന്നിസ്, ഷൂട്ടിംഗ്, സ്ക്വാഷ്, സ്വിമ്മിംഗ്, ഡൈവിംഗ്, വോളിബോൾ, വാട്ടർ പോളോ, വെയ്റ്റ്ലിഫ്റ്റിംഗ്, റസ്ലിംഗ്, വുഷു, സ്പോർട്ട് ക്ലൈംബിംഗ്, എംടിബി.
വിദ്യാഭ്യാസ യോഗ്യത:
സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബൈൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലീഷിന് 50% മാർക്ക് വേണം.
ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം.
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം. ഇംഗ്ലീഷിന് 50% മാർക്ക് വേണം .വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം.
സ്പോർട്സ് യോഗ്യത: ഓരോ കായിക വിഭാഗത്തിനും ബാധകമായ സ്പോർട്സ് നേട്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പ്രായം: 2005 ജൂലൈ 2നും 2009 ജനുവരി 2നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21 ആയിരിക്കണം.
https://agnipathvayu.cdac.in/casbspm
Tags : CAREER DEEPIKA