ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 405 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു ഉൾപ്പെടുന്ന വെസ്റ്റേൺ റീജണിലാണ് അവസരം.
ഓൺലൈൻ അപേക്ഷ മാർച്ച് 26 വരെ.
ട്രേഡ്, യോഗ്യത:
ടെക്നിഷൻ അപ്രന്റിസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സിൽ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് ട്രേഡിൽ ഐടിഐ.
ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഎ/ബിഎസ്സി/ബികോം/ബിബിഎ.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു (ബിരുദത്തിനു താഴെ).
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
പ്രായം:18-24. സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.
www.iocl.com
Tags : CAREER DEEPIKA