തൊടുപുഴ : ദീപിക - ചോക്ലേറ്റ് ക്വിസിന്റെ ഡിസിഎൽ തൊടുപുഴ പ്രവിശ്യാതല മൽസരം മാർച്ച് ആറ് വെള്ളിയാഴ്ച തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കും . ഉച്ചകഴിഞ്ഞ് ഒരുമണിക്ക് രജിസ്ട്രേഷൻ തുടങ്ങും. 1.30-ന് മൽസരം ആരംഭിക്കും . എൽ.പി , യു.പി , എച്ച് എസ് വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ രണ്ടംഗ ടീം അടിസ്ഥാനത്തിൽ കുട്ടികൾക്കു പങ്കെടുക്കാവുന്നതാണ്.
വൈകുന്നേരം മൂന്നിനു ചേരുന്ന യോഗത്തിൽ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്ക റ്റുകളും സമ്മാനിക്കും . പ്രവിശ്യയിലെ മുവാറ്റുപുഴ , കൂത്താട്ടുകുളം , കരിങ്കുന്നം , മൂലമറ്റം , കലയന്താനി , കരിമണ്ണൂർ , തൊടുപുഴ എന്നീ മേഖലകളിലെ സ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
മത്സരത്തിനുള്ള സിലബസ് : ദീപിക ചോക്ലേറ്റ് 2025 ജൂൺ മുതൽ 2026 ഫെബ്രുവരി വരെ 90% , ഡി.സി.എൽ 10%. പ്രഥമാധ്യാപകർ / ഡയറക്ടർ വഴി പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഫെബ്രുവരി 28 -ന് മുമ്പായി 9497279347 എന്ന വാട്സാപ്പ് നമ്പരിൽ അയയ്ക്കണമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് അറിയിച്ച .