x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 16 കാ​ര​ൻ തി​ര​യി​ൽ​പ്പെ​ട്ടു


Published: June 20, 2026 10:17 PM IST | Updated: June 20, 2026 10:17 PM IST

അ​മ്പ​ല​പ്പു​ഴ: സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 16 കാ​ര​ൻ തി​ര​യി​ൽ​പ്പെ​ട്ടു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ൻ​പ​താം വാ​ർ​ഡ് ന​ടു​വി​ലെ മ​ഠ​ത്തി​ൽ രാ​ജേ​ഷ്-​റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സൂ​ര്യ​നെ (16) ആ​ണ് ക​ട​ലി​ൽ കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച പ​ക​ൽ മൂ​ന്നോ​ടെ ക​രൂ​ർ പ​ടി​ഞ്ഞാ​റ് ക​ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വ​ക്ക​ത്തു ത​ന്നെ​യു​ള്ള മു​ത്ത​ശ​ന്‍റെ അ​ടി​യ​ന്തി​രം ക​ഴി​ഞ്ഞ് മ​റ്റു മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.
അ​തി​ൽ ര​ണ്ടു പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ക​ണ്ടുനി​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. സൂ​ര്യ​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മാ​ല​യി​ൽ പി​ടി​ച്ച​പ്പോ​ൾ മാ​ല പൊ​ട്ടി സൂ​ര്യ​ൻ താ​ഴ്ന്നു പോ​യി. ഉ​ട​ൻ ത​ന്നെ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​മ്പ​ല​പ്പു​ഴ പോ​ലീ​സും ത​ക​ഴി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നിര​ക്ഷാ സേ​ന​യും തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തിയെങ്കിലും കണ്ടുകിട്ടിയില്ല.

Tags : boy washed ashore Nattuvishesham Distric News

Recent News

Corehub Up