x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ന്തു​റ​യി​ല്‍ 18 പേ​ര്‍​ക്ക് വ​ള​ര്‍​ത്തുനാ​യ​യു​ടെ ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: September 22, 2026 12:54 AM IST | Updated: September 22, 2026 12:54 AM IST

പൂ​ന്തു​റ: പൂ​ന്തു​റ​യി​ല്‍ വ​ള​ര്‍​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് 18 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. ഇന്നലെ പു​ല​ര്‍​ച്ചെ 12.30 മു​ത​ല്‍ രാ​വി​ലെ 7.30 വ​രെ നാ​യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് 18 പേ​ര്‍​ക്ക് ക​ടി​യേ​റ്റ​ത്.
പൂ​ന്തു​റ ന​ടു​ത്തു​റ ഭാ​ഗം സ്വ​ദേ​ശി അ​ഭി​ലാ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള​ര്‍​ത്തു​നാ​യ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ കെ​ട്ടി​യി​ട്ടു​വ​ള​ര്‍​ത്തു​ന്ന നാ​യ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.15 ഓ​ടു​കൂ​ടി ച​ങ്ങ​ല പൊ​ട്ടി​ച്ചു പു​റ​ത്തു ക​ട​ന്നു ക​ണ്ണി​ല്‍ ക​ണ്ട​വ​രെ​യെ​ല്ലാം ക​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു. പൂ​ന്തു​റ ന​ടു​ത്തു​റ, പി​ഡ​സ് സെ​ന്‍റ​ര്‍ ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ളു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​യ​ത്.

നാ​യ്ക്കു കൃ​ത്യ​മാ​യി വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​രു​ന്ന​താ​യും സാ​ധാ​ര​ണ അ​ഴി​ച്ചു​വി​ടാ​റി​ല്ല​ന്നും ഉ​ട​മ അ​റി​യി​ച്ചു. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ര്‍ പൂ​ന്തു​റ കൗ​ണ്‍​സി​ല​ര്‍ ശ്രു​തി​മോ​ളെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡോ​ഗ് സ്‌​ക്വ​ഡെ​ത്തി ക​ടി​യേ​റ്റ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ക​യു​ണ്ടാ​യി. ആ​ക്ര​മ​ണം തു​ട​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ഒ​രു​മി​ച്ചു കൂ​ടു​ക​യും രാ​വി​ലെ 8.45 ഓ​ടു​കൂ​ടി നാ​യ​യെ ത​ല്ലി​ക്കൊ​ല്ലു​ക​യു​മാ​യി​രു​ന്നു.

നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​രി​ല്‍ 11 പേ​ര്‍ പൂ​ന്തു​റ പി​എ​ച്ച്സി​യി​ല്‍ ചി​ക​ത്സ തേ​ടി​യെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്കു പു​റ​മേ ഏ​ഴു​പേ​ര്‍ നേ​രി​ട്ടു തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടു​ക​യു​ണ്ടാ​യി. ഇ​തി​ല്‍ അ​ഞ്ചു​പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് റ​ഫ​ര്‍ ചെ​യ്തു. പൂ​ന്തു​റ സ്വ​ദേ​ശി​ക​ളാ​യ സൈ​മ​ണ്‍ (62), ബ്രി​നോ (18), ശാ​ന്തി (44), പ​ള്ളി​വി​ളാ​കം പു​ര​യി​ടം സൂ​സാ സി​ലി​സ (48), ജാ​സ​മ്മ (53), സൂ​സാ പാ​ക്ക്യം (67), മ​ണ​ല്‍​പ്പു​റം മ​റി​യ മ​ഗ്ദ​ല​ന, അ​ര്‍​ച്ച​ന (55), ജാ​ന്‍​സി റാ​ണി (42), ജോ​ഷി​ന്‍ (18), ഷീ​ന്‍ (45), സ​ലോ​മെ​ന്‍ ഹൗ​സി​ൽ പ​നി​യ​ടി​മ (75), ചേ​രി​യാ​മു​ട്ടം ദേ​വ​നാ​സം (75), അ​ല്‍​ഫോ​ന്‍​സി​യ (70), നി​ര്‍​മ​ല (56), മാ​ന്‍​ഡ്രോ​സി (46), കാ​ര്‍​ലോ​സി (88), ആ​റ്റി​ന്‍​പു​റം ബ്രി​ജി​ന്‍ (57) എ​ന്നി​വ​ർ​ക്കാ​ണു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. നാ​യ​യു​ടെ ശ​രീ​രം ഡോ​ഗ് സ്‌​ക്വാ​ഡി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​യ്ക്കാ​യി പാ​ലോ​ടു​ള​ള സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​നി​മ​ല്‍ ഡി​സീ​സി​ല്‍ എ​ത്തി​ച്ചു.

Tags : Nattuvishesham Districtnews Deepikanews 18 people

Recent News

Corehub Up