x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടു​ന്ന ബ​സി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് യു​വ​തിക്ക് ദാരുണാന്ത്യം

വെബ് ഡെസ്ക്
Published: September 22, 2026 03:10 AM IST | Updated: September 22, 2026 03:10 AM IST

വി​ന്‍റു​മോ​ൾ

പ​റ​വൂ​ർ: ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. കു​ഞ്ഞി​ത്തൈ ചി​ല​ങ്ങ​ര സോ​ണി​യു​ടെ ഭാ​ര്യ വി​ന്‍റു​മോ​ൾ (31) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ചകഴിഞ്ഞ് 2.30ന് ​ദേ​ശീ​യ​പാ​ത 66ൽ ​തു​രു​ത്തി​പ്പു​റം ചെ​റു​പാ​ല​ത്തി​നു സ​മീ​പ​മാ​യിരുന്നു അ​പ​ക​ടം.

തു​രു​ത്തി​പ്പു​റം ആ​ർ​കെ ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യ വി​ന്‍റു​മോ​ൾ ജോ​ലി ക​ഴി​ഞ്ഞ് സ​മീ​പ​ത്തെ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ-പ​റ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന രോ​ഹി​ണി ക​ണ്ണ​ൻ എ​ന്ന ബ​സി​ൽ ക​യ​റി​യ​ത്. ബ​സി​ന്‍റെ വാ​തി​ലു​ക​ൾ അ​ട​ച്ചി​​രു​ന്നി​ല്ല. ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത് പാ​ലം ക​യ​റി​യി​റ​ങ്ങു​മ്പോ​ൾ വ​ള​വി​ൽ വ​ച്ച് വെ​ട്ടി​ക്കു​ക​യും തു​റ​ന്നുകി​ട​ന്ന മു​ൻ​വാ​തി​ലി​ലൂ​ടെ യു​വ​തി തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റ​തി​നെ തു​ട​ർ​ന്ന് വി​ന്‍റു​മോ​ളെ പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷി ക്കാനായില്ല.

പെ​ട്ടെ​ന്നു​ള്ള വീ​ഴ്ച​യി​ൽ പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ ത​ല​യ​ടി​ച്ച​താ​ണ് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് കു​ഞ്ഞി​ത്തൈ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ പ​ള്ളി​യി​ൽ നടക്കും. ഏ​ക​മ​ക​ൻ ക്രി​സ്‌​വി​ൻ (അഞ്ച്).
ബ​സ് ഡ്രൈ​വ​ർ പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഷി​നു​ക്കുട്ട​നെ​തി​രേ വ​ട​ക്കേ​ക്ക​ര പൊ​ലി​സ് കേ​സെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up