നേര്യമംഗലം പാലത്തിന് ചേര്‍ന്ന് അപ്രോച്ച് റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തം.
കോതമംഗലം: നേര്യമംഗലം പാലത്തിന് ചേര്‍ന്ന് അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. നേരത്തെയും ഇവിടെ കുഴി രൂപപ്പെട്ടിരുന്നു. അന്ന് നികത്തിയിരുന്നെങ്കിലും അവിടെ തന്നെയാണ് വീണ്ടും കുഴി ഉണ്ടായിരിക്കുന്നത്.
പാലത്തില്‍ ഗതാഗതകുരുക്ക് പതിവാണ്. കുഴിയുള്ള ഭാഗത്ത് റോഡ് ഇടിയാനും അപകടമുണ്ടാകാനും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് അടിയന്തരമായി ഗർത്തം നികത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews