x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട്ടാ​ഞ്ചേ​രിയിൽ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 03:22 AM IST | Updated: September 22, 2026 03:22 AM IST

മ​ട്ടാ​ഞ്ചേ​രി ബ​സാ​റി​ലെ ഗോ​ഡൗ​ണി​ലുണ്ടായ അഗ്നിബാധ അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ.

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി ബ​സാ​റി​ലെ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.20 ഓ​ടെ​യാ​ണ് സം​ഭ​വം. ഗോ​ഡൗ​ണി​ലെ മ​ര​ത്തി​ന്‍റെ പെ​ട്ടി​ക​ളും അ​ല​മാ​ര​ക​ളും ഫാ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ ര​ണ്ട് മു​റി​ക​ളി​ല്‍ ഇ​ത​ര സം​സ്ഥാ​ന ക​ച്ച​വ​ട​ക്കാ​രാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. തീ​പി​ടുത്ത​മു​ണ്ടാ​യ​ത് ഇ​വ​ര്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.

മ​ട്ടാ​ഞ്ചേ​രി​യി​ല്‍ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു മ​ണി​ക്കൂ​ര്‍ ശ്ര​മ​പ്പെ​ട്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സ​മീ​പ​ത്ത് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ വ​ൻ ദു​ര​ന്ത​മാ​കു​മാ​യി​രു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ​ജോ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ ടി.​പി. ബൈ​ജു, ര​ഞ്ജി​ത്ത്, സ​ന്ദീ​പ് മോ​ഹ​ന്‍, സി​ബി​ന്‍, സാ​ജ​ന്‍, വി.​എ​സ്. വി​ഷ്ണു, ജി​ജി കു​മാ​ര്‍, ക​ണ്ണ​ന്‍ എ​ന്നി​വ​രാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up