പെരിന്തല്‍മണ്ണ: ദീര്‍ഘകാലമായി പെരിന്തല്‍മണ്ണയും അങ്ങാടിപ്പുറവും ഒരുപോലെ കാത്തിരുന്ന ഓരാടംപാലം-മാനത്ത്മംഗലം ബൈപാസ് യാഥാര്‍ഥ്യത്തിലേക്ക്. ബൈപാസിന്റെ പ്രാരംഭ പ്രവൃത്തികള്‍ക്കായി ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു.
മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 22.75 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മോഡുലാര്‍ സീവേജ് ട്രീറ്റിമെന്റ് പ്ലാന്റ്ിന് മൂന്ന് കോടി,. പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിനായി രണ്ട് കോടി, മേലാറ്റൂര്‍ മിനി സ്റ്റേഡിയം നവീകരണത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് വകയിരുത്തല്‍.
ഗ്രാമീണ മലയോരമേഖലകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കായികം തുടങ്ങി എല്ലാ മേഖലകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് പെരിന്തല്‍മണ്ണയുടെ മുഖച്ഛായ മാറ്റുമെന്നതില്‍ സംശയമില്ലെന്ന് എംഎല്‍എ നജീബ് കാന്തപുരം പറഞ്ഞു.
Tags : Local News Nattuvishesham Malappuram