x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജ​യിം​സ് കോ​ട്ടാ​യി​ല്‍ ­­­ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ചി​ട്ട് 59 വ​ര്‍​ഷം


Published: July 20, 2026 01:54 AM IST | Updated: July 20, 2026 01:54 AM IST

 

ക​ടു​ത്തു​രു​ത്തി: ഇ​ന്ത്യ​ക്കാ​ര​നാ​യ ഈ​ശോ​സ​ഭാ വൈ​ദി​ക​ൻ തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജ​യിം​സ് കോ​ട്ടാ​യി​ല്‍ എ​സ്‌​ജെ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ചി​ട്ട് 59 വ​ര്‍​ഷം പി​ന്നി​ടു​ന്നു. 16ന് ​മ​ര​ണ​ദി​ന​ത്തി​ല്‍ ഇ​ട​വ​ക​യാ​യ തു​രു​ത്തി​പ​ള്ളി​യി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും ഒ​പ്പീ​സി​നും വി​കാ​രി ഫാ. ​തോ​മ​സ് ബ്രാ​ഹ്‌​മ​ണ​വേ​ലി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
റാ​ഞ്ചി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന മാ​ണ്ട​ര്‍ പ​ള്ളി​യി​ലും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പ്രാ​ര്‍​ത്ഥ​ന​ക​ളും ന​ട​ന്നു. ന​വാ​ഠാ​ടി​ലെ മെ​മ്മോ​റി​യ​ല്‍ ഫ​ല​കം സ്ഥി​തി ചെ​യ്യു​ന്നി​ട​ത്തും മാ​ണ്ട​റി​ലെ ക​ബ​റി​ട​ത്തി​ലും പ്ര​ത്യേ​ക പ്രാ​ര്‍​ത്ഥ​ന​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.
ഫാ. ​ജ​യിം​സി​ന്‍റെ ഇ​ട​വ​ക​യാ​യ തു​രു​ത്തി​പ്പ​ള്ളി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഛായാ​ചി​ത്രം പ​തി​ച്ച ക​ല്‍​കു​രി​ശി​ലും മാ​ണ്ട​റി​ലെ ക​ബറി​ട​ത്തി​ലും ന​വാ​ഠാ​ടി​ലെ മെ​മ്മോ​റി​യ​ല്‍ ഫ​ല​ക​ത്തി​ന് മു​മ്പി​ലും ആ​ളു​ക​ള്‍ പ്രാ​ര്‍​ഥി​ക്കാ​നാ​യെ​ത്തു​ന്നു​ണ്ട്. ആ​ദി​വാ​സി​ക​ളു​ടെ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കുവേ​ണ്ടി പ്ര​യ​ത്‌​നി​ച്ച ഫാ. ​ജ​യിം​സ് റാ​ഞ്ചി​യി​ല്‍ വ​ച്ചു ത​ന്നെ​യാ​ണ് മ​രി​ക്കു​ന്ന​ത്.
തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഇ​ട​വ​ക​യാ​ണ് ജ​ന്മ​സ്ഥ​ലം. കാ​ട്ടാ​മ്പാ​ക്ക് കോ​ട്ടാ​യി​ല്‍ ചാ​ക്കോ-​കു​റ​വി​ല​ങ്ങാ​ട് മാ​പ്പി​ള​പ​റ​മ്പി​ല്‍ മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 1915 ന​വം​മ്പ​ര്‍ 15ന് ​ജ​നി​ച്ചു. 1948 ന​വം​ബ​ര്‍ ഒ​ന്നി​ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.

Tags : Fr. James Kottayil embraced martyrdom

Recent News

Corehub Up