x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ക്ക​ന്‍ കു​രി​ശു​മ​ല 69-ാമ​ത് തീ​ര്‍​ഥാ​ട​നം: ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥരുടെ യോ​ഗം ചേർന്നു


Published: March 1, 2026 06:35 AM IST | Updated: March 1, 2026 06:35 AM IST

വെ​ള്ള​റ​ട: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല 69-ാമ​ത് മ​ഹാ​തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ അ​വ​ലോ​ക​ന യോ​ഗം കു​രി​ശു​മ​ല സം​ഗ​മ​വേ​ദി​യി​ല്‍ ന​ട​ന്നു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം എ​ഡി​എം ടി.​കെ. വി​നീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. മാ​ര്‍​ച്ച് 15 മു​ത​ല്‍ 22 വ​രെ ഒ​ന്നാം​ഘ​ട്ട തീ​ര്‍​ഥാ​ട​ന​വും ഏ​പ്രി​ല്‍ 2,3 (പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി) എ​ന്നീ തീ​യ​തി​ക​ളി​ൽ ര​ണ്ടാം​ഘ​ട്ട തീ​ര്‍​ഥാ​ട​ന​വും ന​ട​ക്കും. വി​ശു​ദ്ധ കു​രി​ശ് നി​ത്യ​ജീ​വ​ന്‍റെ ഉ​റ​വി​ടം എ​ന്ന​താ​ണ് തീ​ര്‍​ഥാ​ട​ന സ​ന്ദേ​ശം.

പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ഗ​താ​ഗ​തം, മെ​ഡി​ക്ക​ല്‍, വൈ​ദ്യു​തി, റ​വ​ന്യൂ, ജ​ല​വി​ഭ​വം, പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ര്‍ വാ​ഹ​നം, തൊ​ഴി​ൽ, ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി പി. ​അ​നി​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജെ.​ആ​ര്‍. അ​ഞ്ജ​ന, നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​ര്‍ ന​ന്ദ​കു​മാ​ര​ന്‍, വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ വി​ൻ​സ​ന്‍റ്, ഫാ. ​ജെ​റാ​ള്‍​ഡ് മ​ത്യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​യ​ന്തി കു​രി​ശു​മ​ല സ്വാ​ഗ​ത​വും ഫാ. ​അ​രു​ണ്‍ പി. ​ജീ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham 69th Southern Kurisumala

Recent News

Corehub Up