x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​തി​​​​രൂ​​​​പ​​​​താ​​​​ദി​​​​നാ​​​​ഘോ​​​​ഷം ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള വി​​​​ളി


Published: May 19, 2026 11:36 PM IST | Updated: May 19, 2026 11:36 PM IST

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മേ​​​​യ് 20 ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ന്നു. പ്ര​​​​ഥ​​​​മ​​​​വും പ്ര​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ഇ​​​​ത് ന​​​​മ്മു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ദി​​​​ന​​​​മാ​​​​ണ്. ദൈ​​​​വി​​​​ക പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍​ക്ക് ഒ​​​​രു​​​​മ​​​​യോ​​​​ടെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​നാ​​​​യി ജീ​​​​വി​​​​തം ന​​​​വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ല​​​​ഭി​​​​ക്കു​​​​ന്ന വാ​​​​ര്‍​ഷി​​​​ക​​​ദി​​​​ന​​​​മാ​​​​ണി​​​​ത്. ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​പ്പും ലോ​​​​ക​​​​ത്തി​​​​നു വെ​​​​ളി​​​​ച്ച​​​​വു​​​​മാ​​​​കാ​​​​നു​​​​ള്ള വി​​​​ളി​​​​യാ​​​​ണ് സ​​​​ഭ​​​​യ്ക്കു​​​​ള്ള​​​​ത്. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ആ​​​​ത്മ​​​​ന​​​​വീ​​​​ക​​​​ര​​​​ണ ആ​​​​ഹ്വാ​​​​ന​​​​മാ​​​​ണ് അ​​​​തി​​​​രൂ​​​​പ​​​​ത ന​​​​ല്‍​കു​​​​ന്ന​​​​ത്. തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്‌​​​​സ് ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ല്‍ ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന അ​​​​തി​​​​രൂ​​​​പ​​​​താ​​​​ദി​​​​ന​​​​ത്തി​​​​ന് മു​​​​ന്നോ​​​​ടി​​​​​യാ​​​​യി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ള്‍ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു.

ന​​​​വീ​​​​ക​​​​ര​​​​ണം എ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം?

ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ഞ്ഞു​​​​നോ​​​​ക്കി​​​​യാ​​​​ക​​​​ണം ന​​​​വീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തേ​​​​ണ്ട​​​​ത്. 1887 മേ​​​​യ് 20ന് ​​​​ലെ​​​​യോ പ​​​​തി​​​​മൂ​​​​ന്നാ​​​​മ​​​​ന്‍ പാ​​​​പ്പ ക്വോ​​​​ദ് യാം ​​​​പ്രി​​​​ദം എ​​​​ന്ന തി​​​​രുവെ​​​​ഴു​​​​ത്തി​​​​ലൂ​​​​ടെ കോ​​​​ട്ട​​​​യം വി​​​​കാ​​​​രി​​​​യ​​​​ത്താ​​​​യി അ​​​​തി​​​​രൂ​​​​പ​​​​ത സ്ഥാ​​​​പി​​​​ച്ചു. 139 വ​​​​ര്‍​ഷ​​​​ത്തെ പ്രൗ​​​​ഢ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ പൂ​​​​ര്‍​വി​​​​ക​​​​ര്‍ ഏ​​​​റെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​വി​​​​ളി​​​​ക്കു പ്ര​​​​ത്യു​​​​ത്ത​​​​രം ന​​​​ല്‍​കി​​​​യ​​​​ത്. ദൈ​​​​വ​​​​ത്തോ​​​​ടു വി​​​​ശ്വ​​​​സ്ത​​​​ത​​​​യും സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​​മു​​​​ള്ള ഒ​​​​രു ജ​​​​ന​​​​ത​​​​യാ​​​​യി​​​​ട്ടാ​​​​ണ് അ​​​​വ​​​​ര്‍ നി​​​​ല​​​​കൊ​​​​ണ്ട​​​​ത്.

മു​​​​ഖ്യ വി​​​​ചി​​​​ന്ത​​​​ന വി​​​​ഷ​​​​യം?

സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​വ​​​​ര്‍​ഷം ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ അ​​​​തി​​​​രൂ​​​​പ​​​​താദി​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​ചി​​​​ന്ത​​​​യും പ്ര​​​​മേ​​​​യ​​​​വും ഇ​​​​തേ വി​​​​ഷ​​​​യ​​​​മാ​​​​ണ്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മൂ​​​​ഹ​​​​ത്തെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ച​​​​രി​​​​ത്രം ഓ​​​​ര്‍​മി​​​​ക്കാ​​​​നും മു​​​​ന്നോ​​​​ട്ടു​​​​ള്ള കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്താ​​​​നും ഈ ​​​​ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു സാ​​​​ധി​​​​ക്കും.

അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ക​​​​ഴി​​​​ഞ്ഞ​​​​കാ​​​​ല ച​​​​രി​​​​ത്രം?

അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്ക് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ ച​​​​രി​​​​ത്ര​​​​വും പാ​​​​ര​​​​മ്പ​​​​ര്യ​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്. കു​​​​റ​​​​വു​​​​ക​​​​ളും വീ​​​​ഴ്ച​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടാ​​​​കാം. എ​​​​ന്നാ​​​​ല്‍ അ​​​​തി​​​​നെ​​​​യെ​​​​ല്ലാം അ​​​​തി​​​​ശ​​​​യി​​​​ക്കു​​​​ന്ന അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണു വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വി​​​​ശ്വാ​​​​സ​​​​ചൈ​​​​ത​​​​ന്യ​​​​വും സ​​​​ഭാ​​​​സ്നേ​​​​ഹ​​​​വും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​ശ്വാ​​​​സി​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ഖ​​​​മു​​​​ദ്ര​​​​യാ​​​​ണ്. മാ​​​​ര്‍​ത്തോ​​​​മ്മാ​​​​ശ്ലീ​​​​ഹാ​​​​യി​​​​ല്‍നി​​​​ന്നു കൈ​​​​മാ​​​​റി ല​​​​ഭി​​​​ച്ച വി​​​​ശ്വാ​​​​സം ഏ​​​​റെ ത്യാ​​​​ഗ​​​​ത്തോ​​​​ടെ​​​​യും ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും സം​​​​ര​​​​ക്ഷി​​​​ച്ചു പോ​​​​രു​​​​ന്നു.

അ​​​​തി​​​​രൂ​​​​പ​​​​താ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള നൂ​​​​റു വ​​​​ര്‍​ഷം പി​​​​ന്നി​​​​ട്ട എ​​​​സ്ബി കോ​​​​ള​​​​ജ്, 75 വ​​​​ര്‍​ഷം പി​​​​ന്നി​​​​ട്ട അ​​​​സം​​​​പ്ഷ​​​​ന്‍ കോ​​​​ള​​​​ജ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലൂ​​​​ര്‍​ദ്മാ​​​​താ ഉ​​​​ള്‍​പ്പെ​​​​ടെ 11 കോ​​​​ള​​​​ജു​​​​ക​​​​ള്‍, സെ​​​​ന്‍റ് ബ​​​​ര്‍​ക്ക്മാ​​​​ന്‍​സ് ഉ​​​​ള്‍​പ്പെ​​​​ടെ നൂ​​​​റി​​​​ന​​​​ടു​​​​ത്ത് സ്കൂ​​​​ളു​​​​ക​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ല്ലാ മ​​​​ത​​​​സ്ഥ​​​​ര്‍​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്‍​കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​ത് ചാ​​​​രി​​​​താ​​​​ര്‍​ഥ്യ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. ക​​​​ലാ​​​​പ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ മ​​​​ണി​​​​പ്പു​​​​രി​​​​ല്‍​നി​​​​ന്നു​​​​ള്ള 60 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലൂ​​​​ര്‍​ദ് മാ​​​​താ കോ​​​​ള​​​​ജി​​​​ല്‍ പ​​​​ഠി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്ക് ന​​​​ല്‍​കാ​​​​നാ​​​​യി.

അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ല്‍ നാം ​​​​ഒ​​​​രു കു​​​​ടും​​​​ബ​​​​മെ​​​​ന്നമു​​​​ദ്രാ​​​​വാ​​​​ക്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്?

ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​പ്പും ലോ​​​​ക​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​വു​​​​മാ​​​​കാ​​​​നു​​​​ള്ള വി​​​​ളി​​​​യി​​​​ലു​​​​ള്ള​​​​താ​​​​ണ് കൂ​​​​ട്ടാ​​​​യ്മാ​​​​ജീ​​​​വി​​​​തം. ക്രൈ​​​​സ്ത​​​​വ​​​​രാ​​​​യ ന​​​​മ്മ​​​​ള്‍ ഭൂ​​​​മി​​​​ക്ക് ഉ​​​​പ്പാ​​​​കേ​​​​ണ്ട​​​​തും ലോ​​​​ക​​​​ത്തി​​​​നു വെ​​​​ളി​​​​ച്ച​​​​മാ​​​​കേ​​​​ണ്ട​​​​തും കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ല്‍ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ഈ ​​​അ​​​​വ​​​​ബോ​​​​ധ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു​​​​വ​​​​രാ​​​​ന്‍ അ​​​​തി​​​​രൂ​​​​പ​​​​ത​​​ദി​​​​നം സ​​​​ഹാ​​​​യി​​​​ക്കും. കു​​​​ടും​​​​ബ​​​​ത്തി​​​​ലും ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലും കൂ​​​​ട്ടാ​​​​യ്മ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്ക​​​​ണം.

കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ പ​​​​രി​​​​ശു​​​​ദ്ധ ത്രി​​​​ത്വ​​​​ത്തി​​​​ലേ​​​​ക്ക് നാം ​​​​തി​​​​രി​​​​യേ​​​​ണ്ട​​​​തു​​​​ണ്ട്. പ​​​​രി​​​​ശു​​​​ദ്ധ ത്രി​​​​ത്വ​​​​ത്തി​​​​ന്‍റെ ചൈ​​​​ത​​​​ന്യം പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ക്കി​​​​യ ആ​​​​ദി​​​​മ ക്രൈ​​​​സ്ത​​​​വ​​​സ​​​​മൂ​​​​ഹ​​​​ത്തെ നാം ​​​​മാ​​​​തൃ​​​​ക​​​​യാ​​​​ക്ക​​​​ണം.

പു​​​​തി​​​​യ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍?

പു​​​​തി​​​​യ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സ​​​​ഭ പു​​​​ത്ത​​​​ന്‍ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട് എ​​​​ന്ന യാ​​​​ഥാ​​​​ര്‍​ഥ്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്ക​​​​ണം. വി​​​​ശ്വാ​​​​സ​​​​ത്തി​​​​ല്‍​നി​​​​ന്ന് വെ​​​​ളി​​​​ച്ച​​​​വും ശ​​​​ക്തി​​​​യും സ്വീ​​​​ക​​​​രി​​​​ച്ച് ഈ ​​​​വെ​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ട​​​​ണം.

കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ സം​​​​സ്‌​​​​കാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്?

സ്നേ​​​​ഹ​​​​സം​​​​സ്‌​​​​കാ​​​​രം ത​​​​ള​​​​രു​​​​ക​​​​യും മ​​​​ര​​​​ണ​​​​സം​​​​സ്‌​​​​കാ​​​​രം വ​​​​ള​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഒ​​​​രു കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് നാം ​​​​ജീ​​​​വി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ട് സ്നേ​​​​ഹ​​​​ത്തി​​​​ലും കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലും അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ഒ​​​​രു സം​​​​സ്‌​​​​കാ​​​​രം വ​​​​ള​​​​ര്‍​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ന​​​​മ്മു​​​​ടെ ദൗ​​​​ത്യം. ഈ ​​​​സ്നേ​​​​ഹ​​​​വി​​​​പ്ല​​​​വ​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ന​​​​വീ​​​​ക​​​​ര​​​​ണം ന​​​​മ്മി​​​​ല്‍ ഓ​​​​രോ​​​​രു​​​​ത്ത​​​​രി​​​​ലു​​​​മാ​​​​ണ് ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത്.

അ​​​​തി​​​​രൂ​​​പ​​​​താദി​​​​ന​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍?

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​യും യു​​​​വാ​​​​ക്ക​​​​ളു​​​​ടെ​​​​യും പ്രോ​​​​ത്സാ​​​​ഹ​​​​ന​​​ത്തി​​​​നു​​​​ള്ള കാ​​​​ര്‍​പ്- ആ​​​​സ്പ​​​​യ​​​​ര്‍ പ​​​​ദ്ധ​​​​തി
കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ന്‍ കു​​​​ട്ടി​​​​ക​​​​ളെ​​​​യും യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ക, ല​​​​ക്ഷ്യ​​​​ബോ​​​​ധ​​​​വും ജീ​​​​വി​​​​ത​​​മൂ​​​​ല്യ​​​​ങ്ങ​​​​ളും പ​​​​ക​​​​രു​​​​ക, ല​​​​ഹ​​​​രി​​​വി​​​​പ​​​​ത്തി​​​​ല്‍​നി​​​​ന്നും ര​​​​ക്ഷി​​​​ക്കു​​​​ക, ജീ​​​​വി​​​​ത​​​​വി​​​​ജ​​​​യ​​​​ത്തി​​​​ന് ഉ​​​​ത​​​​കു​​​​ന്ന മി​​​​ക​​​​ച്ച ക​​​​രി​​​​യ​​​​റു​​​​ക​​​​ള്‍ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തുക തു​​​​ട​​​​ങ്ങി​​​​യ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളോ​​​​ടെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണ വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ കാ​​​​ര്‍​പ്- ആ​​​​സ്പ​​​​യ​​​​ര്‍ പ​​​​ദ്ധ​​​​തി ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കും. ആ​​​​ദ്യ​​​​വ​​​​ര്‍​ഷം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ സ​​​​ണ്‍​ഡേ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ 2000 കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​യാ​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.


ദ​​​​ളി​​​​ത് ക​​​​ത്തോ​​​​ലി​​​​ക്ക​​​​ര്‍​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​പ​​​​ദ്ധ​​​​തി

പ്ല​​​​സ്ടു പ​​​​രീ​​​​ക്ഷ​​​​യ്ക്ക് 80 ശ​​​​ത​​​മാ​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ല്‍ മാ​​​​ര്‍​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന ദ​​​​ളി​​​​ത് ക​​​​ത്തോ​​​​ലി​​​​ക്കാ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലൂ​​​​ര്‍​ദ്മാ​​​​താ കോ​​​​ള​​​​ജി​​​​ല്‍ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഹോ​​​​ട്ട​​​​ല്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​ന്‍റ് കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ പ​​​​ഠി​​​​ക്കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു.
.ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ മു​​​​തി​​​​ര്‍​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​ന് പ​​​​ദ്ധ​​​​തി

സ​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച്?

മ​​​​നു​​​​ഷ്യ​​​​നെ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന​​​​ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളാ​​​​ണ്. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​പ്ര​​​​സ​​​​ര​​​​ത്തി​​​​ല്‍ ഏ​​​​താ​​​​ണു ശ​​​​രി, ഏ​​​​താ​​​​ണു തെ​​​​റ്റ് എ​​​​ന്ന ക​​​​ണ്ടെ​​​​ത്ത​​​​ല്‍ ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​ണ്. എ​​​​ഐ​​​​യു​​​​ടെ ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സ​​​​ത്യം തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​യാ​​​​സ​​​​ക​​​​ര​​​​മാ​​​​യി മാ​​​​റു​​​​ന്നു. ഡീ​​​​പ്പ് ഫേ​​​​യ്ക്കു​​​​ക​​​​ളു​​​​ടെ ലോ​​​​ക​​​​ത്ത് സ​​​​ത്യം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള സ്വ​​​​യം​​​​ബോ​​​​ധ്യം നാം ​​​​നേ​​​​ട​​​​ണം.
മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ മൂ​​​​ല്യാ​​​​ധി​​​​ഷ്ഠി​​​​ത​​​മാ​​​​കേ​​​​ണ്ട​​​​ത് സാ​​​​മൂ​​​​ഹി​​​​ക​​​സു​​​​സ്ഥി​​​​തി​​​​ക്ക് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. മൂ​​​​ല്യാ​​​​ധി​​​​ഷ്ഠി​​​​ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്തി​​​​ലേ​​​​ക്ക് ചു​​​​വ​​​​ടു​​​​വ​​​​യ്ക്കാ​​​​ന്‍ കൂ​​​​ടു​​​​ത​​​​ല്‍ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ജ്ജ​​​​രാ​​​​ക​​​​ണം. എ​​​​ഐ​​​​യു​​​​ടെ വ​​​​ള​​​​ര്‍​ച്ച​​​​യു​​​​ടെ ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളും നാം ​​​​അ​​​​വ​​​​ലം​​​​ബി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്

Tags : Independence Day nattuvishesham local news

Recent News

Corehub Up