x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്ക​ല്ലു​മു​ഴി​യി​ൽ ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ക്ക​ണം

വെബ് ഡെസ്ക്
Published: September 30, 2026 10:22 PM IST | Updated: September 30, 2026 10:22 PM IST

ക​രി​ങ്ക​ല്ലു​മു​ഴി​യി​ൽ വ​ള​വി​ൽ റോ​ഡി​ന്‍റെ വ​ശ​ത്ത് സു​ര​ക്ഷാവേലി ഇല്ലാത്ത നിലയിൽ.

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ൺ അ​ടു​ത്തി​രി​ക്കേ ക​രി​ങ്ക​ല്ലു​മു​ഴി​യി​ൽ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ന്‍റെ വ​ശം ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ച്ച് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ക​ണ​മ​ല ശ​ബ​രി​മ​ല പാ​ത​യി​ൽ എ​രു​മേ​ലി​യി​ൽ​നി​ന്നു​ള്ള പ്ര​വേ​ശ​ന ഭാ​ഗ​മാ​ണ് ക​രി​ങ്ക​ല്ലു​മു​ഴി.

എ​രു​മേ​ലി​യി​ൽ​നി​ന്ന് ക​രി​ങ്ക​ല്ലു​മു​ഴി​യി​ൽ എ​ത്തു​മ്പോ​ഴു​ള്ള വ​ള​വി​ലാ​ണ് റോ​ഡി​ന്‍റെ വ​ശ​ത്ത് ചേ​ർ​ന്ന് തോ​ട് ഒ​ഴു​കു​ന്ന​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​യോ സു​ര​ക്ഷാ​വേ​ലി​യോ ഈ ​ഭാ​ഗ​ത്തി​ല്ല. റോ​ഡി​ന്‍റെ വ​ശ​ത്ത് താ​ഴ്ച​യും തൊ​ട്ടു​ചേ​ർ​ന്ന് തോ​ടു​മാ​ണ്. അ​പ​ക​ടസൂ​ച​നാ മു​ന്ന​റി​യി​പ്പ് സ്ഥാ​പി​ച്ചി​ട്ടി​ല്ല. രാ​ത്രി​യി​ൽ റോ​ഡി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ വ​ശം വ്യ​ക്ത​മാ​ക്കു​ന്ന റി​ഫ്ല​ക്‌​ട​റു​ക​ളും ഇ​ല്ല. മു​മ്പ് പ​ല​പ്പോ​ഴാ​യി ഇ​വി​ടെ കു​ഴി​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പ​ടെ മ​റി​ഞ്ഞ​താ​ണ്.

അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ട​പെ​ട്ട് സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up