x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​ഭൂ​മി​യി​ൽ നി​റ​യു​ന്ന ക​ന​വ്

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: June 25, 2026 06:12 AM IST | Updated: June 25, 2026 06:12 AM IST

ഓ​പ്പ​ൺ ടെ​റ​സി​ൽ ഡോ. ​സു​ജ​യ് രം​ഗയും ഭാ​ര്യ ബി​ൻ​സി​യും ഡ്ര​മ്മി​ലെ പ​ഴ​ച്ചെ​ടി​ക​ൾ​ക്കൊ​പ്പം

കൊ​ല്ലം: ഗേറ്റ് തു​റ​ന്നു "ക​ന​വി'​ന്‍റെ മു​റ്റ​ത്തേ​ക്കു ക​ട​ക്കു​മ്പോ​ൾ വ​ര​വേ​ൽ​ക്കു​ന്ന​തു പ​ച്ച​പ്പാ​ണ്. ഈ ​പ​ച്ച​പ്പ് വീ​ടി​നു​ള്ളി​ലും ടെ​റ​സി​ലേ​ക്കും നീ​ളു​ന്നു. മു​റ്റ​ത്തെ ചെ​റു​പു​ല്ലി​നു​പോ​ലും ഈ ​സ​ന്തോ​ഷ​ത്തി​നു മാ​റ്റു​കൂ​ട്ടാ​ൻ ക​ഴി​യു​ന്നു. വീ​ടി​നു പി​ന്നി​ലേ​ക്കു​ള്ള വീ​ഥി​ക​ളി​ലെ വ​ർ​ണ​വ​ള്ളി​ച്ചെ​ടി​ക​ൾ പോ​ലും ക​ന​വി​നെ മ​നോ​ഹ​ര​മാ​ക്കു​ന്നു. കാ​ർ​ഡി​യോ​ള​ജി​സ്റ്റാ​യ ഡോ. ​സു​ജ​യ് രം​ഗ​യും ഭാ​ര്യ ബി​ൻ​സി​യും ക​ണ്ട സ്വ​പ്നം അ​വ​രു​ടെ ഭ​വ​ന​മാ​യ ക​ന​വി​ൽ നി​റ​യു​ക​യാ​ണ്. എ​സ്എ​ൻ ഹോ​സ്പി​റ്റ​ലി​ൽ കാ​ർ​ഡി​യോ​ള​ജി വ​കു​പ്പി​ന്‍റെ ത​ല​വ​നാ​യ ഡോ. ​സു​ജ​യ് രം​ഗ ബെ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ലി​ലും സേ​വ​നം ചെ​യ്യു​ന്നു​ണ്ട്.

പ​ഴ​ച്ചെ​ടി​ക​ളേ​യും പൂ​ന്തോ​ട്ട​ത്തെ​യും പ്ര​ണ​യി​ക്കു​ന്ന ബി​ൻ​സി​യാ​ണ് ഈ ​ഭ​വ​ന​ത്തെ ഹ​രി​ത​വ​ർ​ണ​ശോ​ഭ​യി​ലേ​ക്കു ന​യി​ക്കു​ന്ന​ത്. ബി​ൻ​സി​യു​ടെ ക​ണ്ണും കാ​തും ഓ​രോ പു​ൽ​നാ​ന്പി​ലേ​ക്കും ചെ​ടി​ക​ളി​ലേ​ക്കും സ​ദാ​സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ ചെ​ടി​ക​ളും പ​ഴ​ച്ചെടി​ക​ളും ന​ട്ടു​വ​ള​ർ​ത്തു​ന്ന​തും ബി​ൻ​സി​യാ​ണ്. തി​ര​ക്കി​നി​ട​യി​ലും ചെ​ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും പ​രി​ച​ര​ണ​ത്തി​ലും ഡോ​ക്ട​റി​ന്‍റെ സാ​ന്നി​ധ്യം നി​റ​യു​ന്നു.

കി​ളി​ക​ളും പൂ​ന്പാ​റ്റ​ക​ളും വി​രു​ന്നെ​ത്തു​ന്ന ഒ​രു ഭ​വ​നം. കൊ​ല്ലം മു​ണ്ട​യ്ക്ക​ലി​ലാ​ണ് ഈ ​സ്വ​പ്ന ഭ​വ​നം സ്ഥി​തി ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ലും 20 സെ​ന്‍റ് ഭൂ​മി​യെ പ​ച്ച​പ്പി​ൽ നി​റ​ച്ചി​രി​ക്കു​ന്നു. പോ​ർ​ച്ച്, സി​റ്റൗ​ട്ട്, ലി​വി​ങ്, ഡൈ​നി​ംഗ് കി​ട​പ്പു​മു​റി​ക​ൾ, ടെ​റ​സ്, ബാ​ൽ​ക്ക​ണി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വ​ള്ളി​ച്ചെ​ടി​ക​ളും ചെ​ടി​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. മു​റ്റ​ത്ത് മാ​വും റം​ഫു​ട്ടാ​നും മാ​ങ്കോ​സ്റ്റീ​നും തു​ട​ങ്ങി​യ പ​ഴ​ചെ​ടി​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്പോ​ൾ ത​ല​ക്ക​ന​ത്തോ​ടെ നി​ൽ​ക്കു​ന്ന ടെ​ർ​മി​നാ​ലി​യ ചെ​ടി​യെ ആ​രും ഒ​ന്നു നോ​ക്കി പോ​കും, ഡൈ​നിം​ഗ് ഹാ​ളി​ലെ കൊ​ളോ​ക്കേ​ഷ്യ ,അ​ലോ​ക്കേ​ഷ്യ, ക​ലേ​ഡി​യം എ​ന്നീ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ആ​ന​ചെ​വി​യ​ൻ പ്ലാ​ന്‍റി​ന്‍റെ സാ​ന്നി​ധ്യം ആ​ർ​ക്കും കു​ളി​ർ​മ​ന​ൽ​കും.

ആ​ന​ചെ​വി​യ​ൻ ഇ​ല​യു​ടെ ച​ല​നം പോ​ലും ഊ​ഷ്മ​ള അ​ന്ത​രീ​ക്ഷ​മാ​ണ് ഡൈ​നിം​ഗ് ഹാ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ ന​ൽ​കു​ന്ന​ത്. ഡൈ​നിം​ഗ് ഹാ​ളി​നോ​ടു ചേ​ർ​ന്നു സ​മൃ​ദ്ധ​മാ​യ ക്യാ​റ്റ്‌​സ് ക്ലോ ​എ​ന്ന ചെ​ടി ക​ണ്ണി​ലും മ​ന​സി​ലും വ​സ​ന്ത​മാ​യി നി​റ​യു​ക​യാ​ണ്. പൂ​ച്ച​യു​ടെ ന​ഖം പോ​ലെ​യു​ള്ള ടെ​ൻ​ഡ്രി​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ട​ർ​ന്നു ക​യ​റു​ന്ന ക്യാ​റ്റ്സ് ക്ലോ ​പൂ​ക്ക​ളി​ല്ലാ​ത്ത​പ്പോ​ൾ പ​ച്ച​പ്പി​ൽ നി​റ​യും. മ​ണി​പ്ലാ​ന്‍റും ചേ​രു​ന്പോ​ൾ ഭ​വ​നം സ്വ​ർ​ഗ​മാ​കും. ക്യാ​റ്റ്സ് ക്ലോ ​ചെ​ടി പ​ര​വ​താ​നി വി​രി​ച്ച കാ​ഴ്ച അ​തി​മ​നോ​ഹ​രം ത​ന്നെ. ഇ​വി​ടെ മീ​ൻ​കു​ള​വും അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു.

ക​രി​മീ​ന്‍റെ വ​ർ​ണാഭ​മാ​യ ജ​പ്പാ​നി​ലെ കോ​യി​മ​ത്സ്യ​ങ്ങ​ളും ആ​മ​സോ​ൺ ന​ദീ​ത​ട​ങ്ങ​ളി​ലും സ്വാ​ഭാ​വി​ക​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രി​നം ശു​ദ്ധ​ജ​ല​മ​ത്സ്യ​മാ​യ ഓ​സ്ക​ർ മ​ത്സ്യ​ങ്ങ​ളും നീ​ന്തി തു​ടി​ക്കു​ന്ന ചെ​റു​കു​ളം ഭം​ഗി​യൊ​രു​ക്കു​ന്നു. ബെ​ഡ്റൂം പോ​ലും പ​ച്ച​പ്പ് മ​യ​മാ​ണ്. ആ​ന​ചെ​വി​യ​ൻ ചെ​ടി​ക​ളു​ടെ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ചെ​ടി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് ഈ ​മുറിയെ ആ​ക​ർ​ഷകമാ ക്കുന്നത്. മ​ട്ടു​പ്പാ​വി​ൽ മ​ന്ദാ​രം, നി​ശാ​ഗ​ന്ധി, ചെ​ന്പ​കം, ശം​ഖു​പു​ഷ്പം, സെ​ല്ലം, ആ​ദം ഹ​വ്വ തു​ട​ങ്ങി​യ​വ​ നി​റ​ഞ്ഞ് ക​ണ്ണീ​നു കു​ളി​ർ​മ ഒ​രു​ക്കു​ന്നു.​ഇ​വി​ടെ ത​ന്നെ അ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​ധു​ര്യ​മു​ള്ള സു​ഗ​ന്ധം പ​ര​ത്തു​ന്ന​തും വി​രി​യു​മ്പോ​ൾ വെ​ളു​ത്ത നി​റ​വും പി​ന്നീ​ട് പി​ങ്കും ഒ​ടു​വി​ൽ ക​ടും​ചു​വ​പ്പ് നി​റ​വു​മാ​യി മാ​റു​ന്ന​തു​മാ​യ അ​ല​ങ്കാ​ര വ​ള്ളി​ച്ചെ​ടി​യാ​യ റം​ഗൂ​ൺ ക്രീ​പ്പ​റി​ന്‍റെ​സാ​ന്നി​ധ്യം മ​റ്റൊ​രു അ​ന്ത​രീ​ക്ഷ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഡ്ര​മ്മി​ൽ ഓ​പ്പ​ൺ ടെ​റ​സി​ൽ തോ​ട്ടം ഒ​രു​ക്കി ഓ​രോ സ്ഥ​ല​വും ഫ​ല​പ്ര​ദ​മാ​ക്കി​യി​രി​ക്കു​ന്നു.​ഒ​രു​പ്ര​ദേ​ശം മു​ഴു​വ​ൻ സോ​ളാ​ർ പ്ലാ​ന്‍റ് ഒ​രു​ക്കു​ക​യും ഒ​രു ഭാ​ഗം ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ സ​ാമ്രാ​ജ്യ​മാ​ക്കി മാ​റ്റു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ഴ​ച്ചെടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലേ​ക്കു വി​വി​ധ​യി​ന​ത്തി​ലു​ള്ള മാ​വു​ക​ൾ, ബെ​നാ​ന മാ​ങ്കോ, കാ​ല​പാ​ടി, ആ​ർ​ടു ഈ​ടു, മ​ല്ലി​ക, നീ​ലം എ​ന്നി​വ​യും തൈ​ലാ​ന്‍റ് ലോ​ഗ​ൻ, മു​സാം​ബി, ജ​പ്പാ​ൻ പേ​ര​യ്ക്ക, മാ​ത​ളം, സ​പ്പോ​ർ​ട്ട, സ്വീ​റ്റ് ലോ​ലോ​ലി​ക്ക, പ്ലാ​വ്, ചെ​റു​നാ​ര​കം, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്സ്, തു​ട​ങ്ങി​യ​വ​യെ​ല്ലാം കൂ​ട്ടു​ചേ​രു​ന്നു. വി​ദേ​ശി​യും സ്വ​ദേ​ശി​ക​ളു​മാ​യ ഫ​ല​വൃ​ക്ഷ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് ഈ ​അ​ന്ത​രീ​ക്ഷ​ത്തെ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​ത്. ജൈ​വ​വ​ള​മ​ല്ലാ​തെ ഒ​ന്നും ചെ​ടി​ക​ൾ​ക്കു ന​ല്കാ​റി​ല്ല.

മ​ക്ക​ളാ​യ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​യ ത​രു​ണും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ ത​ന്മ​യ​യും ചെ​ടി​ക​ളെ​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളെ​യും ഇ​ഷ്ട​പ്പെ​ടു​ക മാ​ത്ര​മ​ല്ല, ഭ​വ​ന​ത്തി​നു​ള്ളി​ലും പു​റ​ത്തും ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ അ​മ്മ​യു​ടെ കൂ​ടെ​നി​ന്നു സ​ഹാ​യി​ക്കു​ന്നു. പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും അ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന മാ​ന​സി​ക സ​ന്തോ​ഷ​വും മ​ന​സ​മാ​ധാ​ന​വു​മെ​ല്ലാം ഇ​വി​ടെ ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up