x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ സം​ഗ​മം ന​ട​ത്തി


Published: July 20, 2026 11:14 PM IST | Updated: July 20, 2026 11:14 PM IST

എ​കെ​പി​എ വൈ​ക്കം മേ​ഖ​ല കു​ടും​ബ​സം​ഗ​മം വൈ​ക്കം റോ​ട്ട​റി ഹാ​ളി​ൽ

വൈ​ക്കം: എ​കെ​പി​എ​ വൈ​ക്കം മേ​ഖ​ലാ കു​ടും​ബസം​ഗ​മം ന​ട​ത്തി. വൈ​ക്കം റോ​ട്ട​റി ഹാ​ളി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മം ച​ല​ച്ചി​ത്ര കോ​മ​ഡി താ​രം വൈ​ക്കം ഭാ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കെ.​ബി​നി​മോ​ൻ എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

യോ​ഗ​ത്തി​ൽ മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ, വൈ​ക്കം ഭാ​സി, ഹാ​രീ​സ് മ​ണ്ണ​ഞ്ചേ​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വി​ജ​യ​ല​ക്ഷ്മി വൈ​ക്ക​ത്തെ പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​റും കു​ടും​ബസു​ഹൃ​ത്തു​മാ​യ ന​ന്ദു​ലാ​ലി​നൊ​പ്പം ഗാ​ന​മാ​ല​പി​ച്ച​തും ഏ​റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി.​
എകെ​പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ ഞൊ​ങ്ങി​ണി​യി​ൽ, സൂ​ര​ജ് ഫി​ലി​പ്പ്, ജ​യ​ച​ന്ദ്ര​കു​മാ​ർ, ഷൈ​മോ​ൻ, ശ്യാ​മ​ളേ​ന്ദു, ബി​നേ​ഷ് ജി.​പോ​ൾ, ച​ല​ച്ചി​ത്രതാ​രം ഹാ​രീ​സ് മ​ണ്ണ​ഞ്ചേ​രി, ബി​ജു എ​ൽ​മ, ചാ​ർ​ലി ജോ​സ​ഫ്, രാ​ധാ​കൃ​ഷ്‌​ണ​ൻ, ജോ​യ്സ് വ​ർ​ഗീ​സ്, ഉ​മേ​ഷ് പി.​നാ​യ​ർ, സ​രീ​ഷ്, ശ്രീ​ജി​ത്ത്, നി​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up