x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങി​ന് ’ തു​ട​ക്ക​മാ​യി


Published: July 4, 2026 01:17 AM IST | Updated: July 4, 2026 01:17 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി ആ​രാ​ധ​ന സ​ന്യാ​സി​നീ​സ​മൂ​ഹം സെ​ന്‍റ് ജോ​ൺ​സ് പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച മൊ​ബൈ​ൽ ഹോം ​കെ​യ​ർ യൂ​ണി​റ്റ് - ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങ് പ​ദ്ധ​തി കാ​ഞ്ഞി​ര​പ്പ​ള

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി ആ​രാ​ധ​ന സ​ന്യാ​സി​നീ​സ​മൂ​ഹം സെ​ന്‍റ് ജോ​ൺ​സ് പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ഹോം ​കെ​യ​ർ യൂ​ണി​റ്റ് - ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങി​ന് തു​ട​ക്ക​മാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ത്തി​രി​പ്പേ​ർ ഒ​റ്റ​പ്പെ​ട്ടും രോ​ഗ​ത്താ​ൽ വ​ല​ഞ്ഞും ശു​ശ്രൂ​ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ​യും ബു​ദ്ധി​മു​ട്ടു​മ്പോ​ൾ ആ​രാ​ധ​ന സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ ഈ ​കൈ​ത്താ​ങ്ങ് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. ഉ​ത്ഥി​ത​ന്‍റെ സ്നേ​ഹ​വു​മാ​യി നാം ​രോ​ഗി​ക​ളെ സ്പ​ർ​ശി​ക്കു​മ്പോ​ൾ അ​വി​ടെ സൗ​ഖ്യ​മു​ണ്ടാ​കും. ഈ ​സ​ത്പ്ര​വൃ​ത്തി​ക്ക് രൂ​പ​ത​യും ഇ​ട​വ​ക​യും പൊ​തു​സ​മൂ​ഹ​വും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​ന്ന​യ്ക്കാ​ട്ടു​കു​ന്നേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​മി​ൻ കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ, ഫാ. ​ജി​തി​ൻ ചാ​ത്ത​നാ​ട്ട്, വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ,
പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​മ​ല കി​ട​ങ്ങ​ത്താ​ഴെ, സി​സ്റ്റ​ർ ഡോ. ​ലി​സ് മ​രി​യ വേ​ങ്ങ​ത്താ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​വ​ർ​ക്ക് ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ സൗ​ജ​ന്യ രോ​ഗീ​പ​രി​ച​ര​ണം, കൗ​ൺ​സി​ലിം​ഗ് സേ​വ​ന​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, മ​ര​ണാ​സ​ന്ന​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ന്ത്വ​ന പ​രി​ച​ര​ണം തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. സി​സ്റ്റ​ർ പു​ഷ്പ ഇ​ളം​പ്ലാ​ക്കാ​ട്ട്, സി​സ്റ്റ​ർ മെ​ർ​ലി​ൻ കു​റ്റി​ക്കാ​ട്ട്, സി​സ്റ്റ​ർ സ​ഞ്ചു റോ​സ് മു​തു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ - 9847202152, 7025654900.

Tags : Nattuvishesham District news

Recent News

Corehub Up