x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ​യി​ൽ കാട്ടുപ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​നു പ​രി​ക്കേ​റ്റു


Published: November 5, 2025 01:45 AM IST | Updated: November 5, 2025 01:45 AM IST

കാട്ടുപ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ച​ന്ദ്ര​ൻ.

വ​ട​ക്ക​ഞ്ചേ​രി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ൽ​ക​ട​വ് സെ​ന്‍റ​റി​ലു​ള്ള ച​ന്ദ്രനാ​ണ് (ക​ണ്ണ​ൻ-58) പ​രി​ക്കേ​റ്റ​ത്. കൈ​ക്കും കാ​ലി​നും പ​രി​ക്കു​ക​ളു​ണ്ട്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നു​ശേ​ഷം കോ​ര​ഞ്ചി​റ കു​ള​ത്തി​ന​ടു​ത്തു​വ​ച്ചാ​ണ് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മ​ക​ൾ സ്വ​പ്ന​യെ പി​എ​സ്‌സി ​പ​രീ​ക്ഷ​യ്ക്കാ​യി രാ​വി​ലെ 6.15ന് ​വ​ട​ക്ക​ഞ്ചേ​രി​യി​ൽ വ​ന്ന് പാ​ല​ക്കാ​ട് ബ​സി​ൽ ക​യ​റ്റി​വി​ട്ട് ച​ന്ദ്ര​ൻ തി​രി​ച്ച് വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. റോ​ഡ് സൈ​ഡി​ലെ പൊ​ന്ത​ക്കാ​ട്ടി​ൽനി​ന്നും വ​ലി​യ പ​ന്നി കു​തി​ച്ചെ​ത്തി ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണംതെ​റ്റി ബൈ​ക്കി​നൊ​പ്പം ച​ന്ദ്ര​നും റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു. അ​തു​വ​ഴി വ​ന്ന റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷ​യ്ക്കെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ച​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി വ​ട​ക്ക​ഞ്ചേ​രി ഡി​വൈ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​നും കേ​ടു​പാ​ടു​ക​ളു​ണ്ട്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് ച​ന്ദ്ര​നും. ഈ ​പ്ര​ദേ​ശ​ത്ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്ന് പൊ​ന്ത​ക്കാ​ടു​ക​ളാ​ണ്.

ഇ​തു പ​ന്നി​ക​ൾ​ക്ക് താ​വ​ള​മാ​കു​ന്ന സ്ഥി​തി​യു​ണ്ട്. ഇ​തി​നു​മു​മ്പും ഇ​വി​ടെ പ​ലത​വ​ണ പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​വും പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​നാ​യ മു​ല്ല​മം​ഗ​ലം ബേ​ബി പ​റ​ഞ്ഞു.

ഇ​വി​ടെ അ​ടു​ത്ത് പൊ​ക്ക​ല​ത്ത് വ​ള്ളോ​ട​ത്തു​മാ​ലി​ൽ പീ​റ്റ​റി​ന്‍റെ ഒ​രു ഏ​ക്ക​റി​ലെ ചേ​മ്പ്, ചേ​ന എ​ന്നീ വി​ള​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചി​രു​ന്നു.

Tags : boar attack nattuvisesham local news

Recent News

Corehub Up