കെഎസ്ആര്‍ടിസി ബസ് താണനിലയില്‍.
ചങ്ങനാശേരി: കാവാലത്തുനിന്ന് ചങ്ങനാശേരിയിലേക്കു വന്ന കെഎസ്ആര്‍ടിസി ബസ് വാലടി ഭാഗത്തുവച്ച് റോഡിലെ ചെളിക്കുഴിയില്‍ താണത് യാത്രക്കാരില്‍ ആശങ്ക പരത്തി. ബസ് ജീവനക്കാര്‍ വേഗത്തില്‍ യാത്രക്കാരെ ഇറക്കിയതോടെ വന്‍ അപകടം ഒഴിവായി.
നിര്‍മാണം പുരോഗമിക്കുന്ന തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിച്ചത്. റോഡ് കരാറുകാരുടെ ജെസിബി ഉപയോഗിച്ചാണ് ബസ് കുഴിയില്‍നിന്നും വലിച്ചുകയറ്റിയത്. റോഡിന്റെ ഇരുവശങ്ങളിലും വെള്ളക്കെട്ടുള്ള പാടശേഖരങ്ങളാണ്. റോഡ് നിര്‍മാണ ജോലിക്കാര്‍ ഈ ഭാഗത്ത് മണ്ണിട്ട് ഉറപ്പിച്ച് ഗതാഗതം സുഗമമാക്കി. റോഡിന്റെ അപകടാവസ്ഥ പരിഹരിച്ച് വാഹനസഞ്ചാരം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ലയണ്‍സ് ക്ലബ് കാവാലം പ്രസിഡന്റ് ലിന്റോ ഇളവന്കളം ആവശ്യപ്പെട്ടു.
Tags : KSRTC bus Nattuvishesham District News