പ്രതീകാത്മക ചിത്രം
ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിന് തീപിടിച്ചു. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് ഹരിപ്പാട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ ആർഎൻസി 878 വേണാട് ഓർഡിനറി ബസിലാണ് ഇന്നലെ വൈകിട്ട് 5.35ഓടെ തീപിടിത്തമുണ്ടായത്. കൃത്യസമയത്ത് യാത്രക്കാരേ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് ഏതാനും മീറ്ററുകൾ മാറി ഇന്ത്യൻ ഓയിൽ പമ്പിന് സമീപമെത്തിയപ്പോൾ ബസിന്റെ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. എൻജിൻ ഭാഗത്തിന് താഴെയുണ്ടായ കേബിൾ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.