x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റിച്ചലിൽ പൈപ്പിടാനെടുത്ത കുഴിയിൽ ലോറി താഴ്ന്നു

വെബ് ഡെസ്ക്
Published: July 25, 2026 02:10 AM IST | Updated: July 25, 2026 02:10 AM IST

കു​റ്റി​ച്ച​ൽ: പൈ​പ്പി​ടാ​ൻ കു​ഴി​യെ​ടു​ത്തു. കു​ഴി മൂ​ടി റീ ​ടാ​ർ ചെ​യ്തു. പി​ന്നാ​ലെ അ​തുവ​ഴി വ​ന്ന ലോ​റി കു​ഴി​യി​ൽ താ​ഴു​ക​യും ചെ​യ്തു. പിന്നീട് വ​ൻ സാ​ഹ​സ​ത്തി​നൊ​ടു​വി​ൽ ലോ​റി​യെ ക​ര​യ്ക്ക് ക​യ​റ്റു​ക​യും ചെ​യ്തു.

മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​കു​ന്ന കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി ശി​വ​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹൈ​വേ നി​ർ​മാ​ണ​ത്തി​ൽ വ​ൻ അ​പാ​ക​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം നി​ല നി​ൽ​ക്കെ​യാ​ണി​ത്. പൈ​പ്പി​ടാ​ൻ കു​ഴി​യെ​ടു​ത്ത​പ്പോ​ൾ നാ​ട്ടു​കാ​ർ അ​ത് ഭം​ഗി​യാ​യി മൂ​ട​ണ​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​തു ചെ​വി കൊ​ള്ളാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല. കൂ​ടാ​തെ അ​തി​നു മു ​ക​ളി​ൽ ടാ​ർ ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ലോ​റി താ​ഴ്ന്ന​ത്.

പ​രു​ത്തി​പ്പ​ള്ളി മു​ത​ൽ ക​ള്ളി​ക്കാ​ട് വ​രെ റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. പ​ല​യി​ട​ത്തും മ​ഴ​യ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ റോ​ഡി​ന്‍റെ അ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews A lorry sank

Recent News

Corehub Up