വൈദ്യപരിശോധനാ ക്യാമ്പ് കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തലയോലപ്പറമ്പ്: സെന്റ് ജോർജ് പാരിഷ് ഫാമിലി യൂണിയൻ പൊതി മേഴ്സി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വൈദ്യപരിശോധനാ ക്യാമ്പ് നടത്തി. കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സേവ്യർ ആവള്ളിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, കൈക്കാരന്മാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, വൈസ് ചെയർമാൻ ജോയി അരയത്തേൽ, സെക്രട്ടറി ബേബി പോളച്ചിറ എന്നിവർ പ്രസംഗിച്ചു.