x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ന​ര​ക്കൂ​ട്ടം നാ​ട്ടി​ലി​റ​ങ്ങി; നാ​ട്ടു​കാ​ര്‍ ദുരിതത്തിൽ

വെബ് ഡെസ്ക്
Published: September 8, 2026 02:06 AM IST | Updated: September 8, 2026 02:06 AM IST

പെ​രു​മ​ണ്ണൂ​രി​ലെ പു​ര​യി​ട​ത്തി​ല്‍ കൂ​ട്ട​മാ​യെ​ത്തി​യ വാ​ന​ര​ന്മാ​ര്‍.

കൊ​ല്ലം : വാ​ന​ര​ന്മാ​ര്‍ നാ​ട്ടി​ലി​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. നാ​ട്ടി​ലി​റ​ങ്ങി വാ​ഴ​ക്കു​ല, മാ​ങ്ങ, ച​ക്ക തു​ട​ങ്ങി​യ​വ എ​ല്ലാം പ​റി​ച്ചെ​ടു​ക്കു​ന്നു. പ​റ​മ്പു​ക​ളെ​ല്ലാം വാ​ന​രന്മാ​ര്‍ കാ​ലി​യാ​ക്കു​ന്നു. വാ​ന​ര​പ്പ​ട ഒ​ന്നും ബാ​ക്കി​വ​യ്ക്കി​ല്ല. കൃ​ഷി​ക​ളെ​ല്ലാം കാ​ലി​യാ​ക്കു​ന്നു.

ക​ത​ക്, ജ​നാ​ല എ​ന്നി​വ തു​റ​ന്നി​ട്ടാ​ല്‍ അ​ടു​ക്ക​ള​യി​ല്‍ ക​യ​റി ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി സ്ഥ​ലം വി​ടും.തെ​ങ്ങി​ല്‍ നി​ന്നു വെ​ള്ള​യ്ക്ക പോ​ലും പ​റി​ച്ചെ​റി​യു​ന്നു. ഏ​താ​നും വ​ര്‍​ഷം മു​ന്‍​പു​വ​രെ മ​ല​മേ​ല്‍ പാ​റ​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു വാ​ന​ര​ന്‍​മാ​ര്‍ ത​മ്പ​ടി​ച്ചി​രു​ന്ന​ത്. പെ​റ്റു​പെ​രു​കി​യ​തോ​ടെ തീ​റ്റ തി​ക​യാ​താ​യി. ഇ​പ്പോ​ള്‍ അ​വ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലി​റ​ങ്ങു​ക​യാ​ണ്. ത​ടി​ക്കാ​ട്, ത​ണ്ണി​ച്ചാ​ല്‍, അ​റ​യ്ക്ക​ല്‍, വാ​ള​കം, പെ​രു​മ​ണ്ണൂ​ര്‍, ഇ​ട​യം, മ​ര​ങ്ങാ​ട്ടു​കോ​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കു​ര​ങ്ങു​ക​ള്‍ പ​തി​വു കാ​ഴ്ച​യാ​യി.

ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും സ​ഞ്ച​രി​ക്കു​ന്ന വാ​ന​ര​ക്കൂ​ട്ട​ത്തെ തു​ര​ത്തി​യോ​ടി​ക്കു​ക എ​ളു​പ്പ​മ​ല്ല. അ​ബ​ദ്ധ​ത്തി​ല്‍ മു​ന്നി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​പ​ദ്ര​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കു​ട്ടി​ക​ളെ വീ​ടി​നു പു​റ​ത്തു​വി​ടാ​നും നാ​ട്ടു​കാ​ര്‍ ഭ​യ​ക്കു​ന്നു. ഉ​പ​ദ്ര​വ​കാ​രി​യാ​യ വാ​ന​ര​ന്മാ​രെ ഉ​പ​ദ്ര​വി​ക്കു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്താ​ല്‍ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ക്കും. നാ​ട്ടു​കാ​ര്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ്.

മ​ല​മേ​ല്‍ പാ​റ​യി​ലെ വാ​ന​ര​ന്മാ​ര്‍​ക്ക് തീ​റ്റ ന​ല്‍​കാ​ന്‍ ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​ല്ല. നാ​ട്ടു​കാ​ര്‍​ക്ക് ഉ​പ​ദ്ര​വ​മാ​യി നാ​ട്ടി​ല്‍ മേ​ഞ്ഞു ന​ട​ക്കു​ന്ന വാ​ന​ര​ക്കൂട്ട​ത്തെ പി​ടി​കൂ​ടി ഉ​ള്‍​ക്കാ​ട്ടി​ല്‍ വി​ടു​ക​മാ​ത്ര​മാ​കും ഏ​ക പോം​വ​ഴി. ഇ​തി​നാ​യി വ​നംവ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​ത്.

 

Tags : NattuVishasham DistrictNews

Recent News

Corehub Up