പേരാമ്പ്ര: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ നിന്നും യാത്രികന് പാമ്പിന്റെ കടിയേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.പേരാമ്പ്രയിലെ വ്യാപാരിയായ ഫിറാസ് കല്ലാട്ടിനാണ് പാമ്പിന്റെ കടിയേറ്റത്.
ഫിറാസ് മകളെ മദ്രസയില്‍ നിന്നും വീട്ടിലാക്കി തിരിച്ചു വരുമ്പോഴാണ് സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ നിന്നും പാമ്പ് ഫിറാസിന്റെ കൈക്ക് കടിച്ചത്. ഉടന്‍ തന്നെ ഫിറാസ് വണ്ടി നിര്‍ത്തിയപ്പോള്‍ പാമ്പ് പുറത്തു ചാടുകയായിരുന്നു.
കടിയേറ്റ ഭാഗത്ത് നീറ്റല്‍ അനുഭവപ്പെട്ട ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പെരുമ്പാമ്പിന്റെ കുഞ്ഞാണ് കടിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
Tags : nattu vishesham A passenger snake while riding