അപ്രഖ്യാപിത പവര്‍ കട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പി
മൂവാറ്റുപുഴ: അപ്രഖ്യാപിത പവര്‍ കട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഴുകുതിരി കത്തിച്ചു പ്രതിക്ഷേധിച്ചു. പിഒ ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് ടോമി കെ. തോമസ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. വി.വി. ജോഷി, ജോയി മുളവരിക്കന്, റോണി മാത്യു, ബേസില്‍ പോള്‍, സോണി ജോബ്, മാത്യു ചാഴികാടന്, കെ.പി. ബാബു, ജോമോന് ജോസ്, ജേക്കബ് ഷൈന്‍, സിജോ ജോണ്‍, വി.സി. മത്തച്ചന്, ജോളി കെ. ജോസ്, ജോയി ജോസഫ്, തമ്പി പുതുവാകുന്നേല്‍, പോള്‍ മുണ്ടക്കല്‍, ജിജോ പീച്ചാട്ട്, ജോബി നെടുങ്കല്ലേല്‍, സെല്വരാജ്ശ്രീധരന്, ജോര്‍ജ് കോട്ടൂര്‍, വര്‍ഗീസ് പാങ്ങോടാന്, ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews