കൃഷി നാശങ്ങൾക്കുള്ള നഷ്ട പരിഹാര തുക കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി ഭാരവാഹികൾ മന്ത്രി ടി. സിദ്ദിഖിന് നിവേദനം നൽകുന്നു.
കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭങ്ങളില്‍ കാര്‍ഷിക വിളകള്‍ക്കുണ്ടായ നഷ്ടപരിഹാര കുടിശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആനക്കല്ല് ഫാര്‍മേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൃഷി മന്ത്രി ടി. സിദ്ദിഖിന് നിവേദനം നല്കി. കൃഷിനാശങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക 2021 ഒക്ടോബര്‍ 16 മുതലുള്ളത് നല്കുവാനുണ്ട്. സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 32 കോടിയലധികം തുക നഷ്ടപരിഹാരമായി നല്‍കുവാനുണ്ടെന്നും സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിന്റെ നേതൃത്വത്തില്‍ ആനക്കല്ല് ഫാര്‍മേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി റെജി പടിഞ്ഞാറേമുറി, ട്രഷറര്‍ മനോജ് കപ്പലുമാക്കല്‍, കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോര്ഡിന് കിഴക്കേത്തലയ്ക്കല്‍, ജോസ് ജോര്‍ജ് താഴത്ത് തകടിയേല്‍, ബിജു ചക്കാല എന്നിവരാണ് നിവേദനം നല്‍കിയത്.
Tags : Local News Nattuvishesham petition submitted Agriculture