ആര്യങ്കാവ്: തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം റെയില്‍വേ സ്റ്റേഷനു സമീപം പാതയോരത്തെ കുഴി അപകടക്കെണിയാകുന്നു. കാല്‍നടയാത്രക്കാരും ബൈക്ക് യാത്രക്കാരും അപകടത്തില്‍പ്പെടുന്നതു നിത്യസംഭവമാണ്. അപകടം നിരവധി ഉണ്ടായിട്ടും കുഴി അടയ്ക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ആറുമാസമായി രൂപപ്പെട്ട കുഴി നികത്തണമെന്നാവശ്യപ്പെട്ടു പലപ്രാവശ്യം ദേശീയപാത വിഭാഗത്തിനു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ നാട്ടുകാരാണ് ഇവിടെ വീപ്പ സ്ഥാപിച്ചത്.
Tags : nattu vishesham Idapalayam railway station dangerous trap