x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ അ​പ​ക​ട പ​ര​മ്പ​ര

വെബ് ഡെസ്ക്
Published: September 20, 2026 11:17 PM IST | Updated: September 20, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

വ​ണ്ടി​പ്പെ​രി​യാ​ര്‍: ശ​ബ​രി​മ​ല​യി​ല്‍ ക​ന്നി​മാ​സ​ ന​ട​തു​റ​പ്പി​ന് എ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ​പാ​ത​യി​ല്‍ ഉ​ണ്ടാ​യ​ത് വി​വി​ധ അ​പ​ക​ട​ങ്ങ​ള്‍. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ വാ​ഹ​നാ​പ​ക​ട പ​ര​മ്പ​ര ഉ​ണ്ടാ​യ​ത്. ക​ക്കി​ക്ക​വ​ല​യ്ക്ക് സ​മീ​പം അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് പ​ശു ച​ത്തു. തു​ട​ര്‍​ന്ന് മ​റ്റൊ​രു അ​ജ്ഞാ​ന​വാ​ഹ​നം ഇ​ടി​ച്ച് നെ​ല്ലി​മ​ല​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ വാ​ള​ാര്‍​ഡി പ്ല​ക്കാ​ട് വ​ള​വി​ന് സ​മീ​പം ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു ക​യ​റി. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങിപ്പോ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വാ​ഹ​ന​ത്തിന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു.

Tags : Nattuvishesham DistrictNews DeepikaNews accidents

Recent News

Corehub Up